Friday, July 11, 2014

നിന്‍റെ നിറമിഴി കണ്ടു ഞാന്‍
അന്നെഴുതിയതൊക്കെയുമിന്നെന്‍
ഹൃദയം തുറന്നൊന്ന്‍ പാടട്ടെ ഞാന്‍

നിന്‍മനമെന്നോട് ചൊല്ലിയതൊക്കെയും
ഒരു നല്ല ഗാനമായ് മാറ്റിടാം ഞാന്‍
എന്‍റെ മനസ്സൊന്നുകൂടി ഞാന്‍ തുറന്നിടട്ടെ

കണ്ണീരുണങ്ങിയാ കാഞ്ചനക്കൂട്ടിലായ്‌
കാലങ്ങളായി നീ സ്വയം ഉരുകയല്ലേ
നിന്‍റെ വേദന ഞാനിന്ന്‍ പാടിടട്ടെ

ഉള്ളിലുരുകുമൊരായിരം കദനങ്ങള്‍
നീ കാലങ്ങളേറേയായ്‌ മറക്കയല്ലേ
മിഴിനീര്‍ മറച്ചു നീ ചിരിക്കയല്ലേ

കരയാന്‍ മറന്ന്‍ നീ പുഞ്ചിരിയോടെ
മിഴിനീരൊളിപ്പിച്ച് നില്‍ക്കയല്ലേ
നിന്‍നെഞ്ചുരുക്കം നീ മറയ്ക്കയല്ലേ

കരളുരുക്കത്തോടെയെത്രയോ നാളായി
കാനനവാസിയായ്‌ കഴിയുന്നു നീ
കലഹങ്ങളില്ലാതെ എരിയുന്നൂ നീ

പാടിടാം ഞാൻ നിന്റെ കദനങ്ങളൊക്കയും
പലർക്കായ്‌ പകുക്കാത്ത നൊമ്പരപ്പാട്ടുകൾ
ഉള്ളു തുറന്നൊന്ന് പാടിടട്ടേ ഞാൻ

Dili

No comments:

Post a Comment