ഓര്‍മ്മപ്പെയ്ത്ത്
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
ഓമനിക്കാനാ സുഗന്ധമുണ്ട്
ഓർമ്മയിലൊഴിയാതെയിന്നുമുണ്ട്
ഓണങ്ങളെത്ര കഴിഞ്ഞുപോയെന്നാലും
ഓര്‍മ്മ പടരുന്നു രാമഴയിൽ
പല രാത്രിമഴകൾ കടന്നുപോയി
അരികിലായ് നീയൊന്നിരുന്നതില്ല
ഓമനേ നിൻ കൂടെയിന്നീ മഴച്ചാറി-
ലലിയാനെനിക്കെന്തിനിന്നു മോഹം.
ഓർമ്മയുണ്ടോ നമ്മളൊന്നു ചേർന്നുണ്ടതും
ചിങ്ങമഴ നനഞ്ഞൊട്ടി നടന്നതും
ഓണത്തിനത്തം ചമയ്ക്കുവാനായന്നു
പൂവിനായ് കാവിൻ കരൾത്തടം പൂണ്ടതും
ഓലക്കുടയുമായ് ചാറ്റൽ മഴയുടെ
ഓളം തുടിച്ച പോൽ നീ നനഞ്ഞെത്തവേ
ഓർമ്മയിൽ കാണാം നനഞ്ഞ നിൻ കണ്‍കളിൽ
ഓടിയണഞ്ഞൊരാ നാണത്തിളക്കവും
ഓമനിക്കുന്നു ഞാനിന്നും നിലാവു പോൽ
ഓമനേ നീയന്നു മന്ദം ചിരിച്ചതും
ഓരത്തു ചേർന്നു നീയെത്തുന്ന വേളയിൽ
ഓമൽക്കവിളിലായ് മുത്തം പകർന്നതും.
ഓര്‍മ്മകള്‍ക്കിന്നും സുഗന്ധമുണ്ട്
ഓര്‍മ്മകള്‍ പെയ്യുന്ന രാമഴയില്‍
ഓമലേ നിയിന്നുമൊപ്പമുണ്ട്
മങ്ങാത്ത മായാത്തൊരോര്‍മ്മയായി ...!!
....................................................ദിലീഷ് ഉഷസ്
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
ഓമനിക്കാനാ സുഗന്ധമുണ്ട്
ഓർമ്മയിലൊഴിയാതെയിന്നുമുണ്ട്
ഓണങ്ങളെത്ര കഴിഞ്ഞുപോയെന്നാലും
ഓര്‍മ്മ പടരുന്നു രാമഴയിൽ
പല രാത്രിമഴകൾ കടന്നുപോയി
അരികിലായ് നീയൊന്നിരുന്നതില്ല
ഓമനേ നിൻ കൂടെയിന്നീ മഴച്ചാറി-
ലലിയാനെനിക്കെന്തിനിന്നു മോഹം.
ഓർമ്മയുണ്ടോ നമ്മളൊന്നു ചേർന്നുണ്ടതും
ചിങ്ങമഴ നനഞ്ഞൊട്ടി നടന്നതും
ഓണത്തിനത്തം ചമയ്ക്കുവാനായന്നു
പൂവിനായ് കാവിൻ കരൾത്തടം പൂണ്ടതും
ഓലക്കുടയുമായ് ചാറ്റൽ മഴയുടെ
ഓളം തുടിച്ച പോൽ നീ നനഞ്ഞെത്തവേ
ഓർമ്മയിൽ കാണാം നനഞ്ഞ നിൻ കണ്‍കളിൽ
ഓടിയണഞ്ഞൊരാ നാണത്തിളക്കവും
ഓമനിക്കുന്നു ഞാനിന്നും നിലാവു പോൽ
ഓമനേ നീയന്നു മന്ദം ചിരിച്ചതും
ഓരത്തു ചേർന്നു നീയെത്തുന്ന വേളയിൽ
ഓമൽക്കവിളിലായ് മുത്തം പകർന്നതും.
ഓര്‍മ്മകള്‍ക്കിന്നും സുഗന്ധമുണ്ട്
ഓര്‍മ്മകള്‍ പെയ്യുന്ന രാമഴയില്‍
ഓമലേ നിയിന്നുമൊപ്പമുണ്ട്
മങ്ങാത്ത മായാത്തൊരോര്‍മ്മയായി ...!!
....................................................ദിലീഷ് ഉഷസ്
No comments:
Post a Comment