വറുതിപ്പാടങ്ങൾ
;;;;;;;;;;;;;;;;;;;;;;;;;;;;;; ;;;;;
വരണ്ട് വിണ്ടുകീറിയിട്ടും
വേനലെരിച്ചപോലുണങ്ങിയിട്ടും
മുറുക്കിയുടുത്തത് ചിലതൊക്കെ
അടിവയർ മറച്ചിറങ്ങാറുണ്ട്
ഇരുളുമാത്രം തേടിത്തിരഞ്ഞ് കൊണ്ട്
ഇരുളിലൊലിക്കുന്ന വിയർപ്പു തുള്ളിക്ക്
പറയാനേറെ കഥയുണ്ടെങ്കിലുമതൊക്കെ
മറച്ചു കൊണ്ടൊരിറങ്ങിപ്പോക്കാണു
പകലിൽ നിന്നുമിരുളിന്റെ അടിവയറിലേക്ക്
പാകുന്ന വിത്തിന്റെ പാട്ടമെടുക്കുവാൻ
അഴുത്ത നാറിയ മാലിന്യത്തിലും
വിരിഞ്ഞു പടർന്ന് കയറേണ്ടി വരും ചിലപ്പോളൊക്കെ
മുറുക്കിയുടുത്തടിവയറിനെയഴിച്ച് കൊണ്ട്
മ്യത്യുവിൻ തുള്ളികളെ സ്വയം സ്വീകരിക്കാനായ്
സ്വയമകമുരികിയാലുമറിയിക്കാതെ
താഡനകളേറ്റ് വാങ്ങി വിങ്ങിത്തീർക്കാതെ
പകലെരിയുന്ന തരിശ് പാടമായെന്നും
രാത്രിയുടെയിരുളിൽ പൂത്ത് പുഷ്പിക്കുന്നവർ
ഉരുകലുകളാരേയുമറിയിക്കാത്ത പാടങ്ങൾ
ഏതു കളയും കാട് പോൽ പടർന്ന് കയറിയാലും
ഒരു തരി വറ്റിനായ് തിരഞ്ഞ് കൊണ്ട് മാത്രം
കണ്ണോടിച്ച് മലർക്കുന്ന വറുതിപ്പാടങ്ങൾ
."""""""""""""""""
ദിലീഷ് ഉഷസ്
;;;;;;;;;;;;;;;;;;;;;;;;;;;;;;
വരണ്ട് വിണ്ടുകീറിയിട്ടും
വേനലെരിച്ചപോലുണങ്ങിയിട്ടും
മുറുക്കിയുടുത്തത് ചിലതൊക്കെ
അടിവയർ മറച്ചിറങ്ങാറുണ്ട്
ഇരുളുമാത്രം തേടിത്തിരഞ്ഞ് കൊണ്ട്
ഇരുളിലൊലിക്കുന്ന വിയർപ്പു തുള്ളിക്ക്
പറയാനേറെ കഥയുണ്ടെങ്കിലുമതൊക്കെ
മറച്ചു കൊണ്ടൊരിറങ്ങിപ്പോക്കാണു
പകലിൽ നിന്നുമിരുളിന്റെ അടിവയറിലേക്ക്
പാകുന്ന വിത്തിന്റെ പാട്ടമെടുക്കുവാൻ
അഴുത്ത നാറിയ മാലിന്യത്തിലും
വിരിഞ്ഞു പടർന്ന് കയറേണ്ടി വരും ചിലപ്പോളൊക്കെ
മുറുക്കിയുടുത്തടിവയറിനെയഴിച്ച്
മ്യത്യുവിൻ തുള്ളികളെ സ്വയം സ്വീകരിക്കാനായ്
സ്വയമകമുരികിയാലുമറിയിക്കാതെ
താഡനകളേറ്റ് വാങ്ങി വിങ്ങിത്തീർക്കാതെ
പകലെരിയുന്ന തരിശ് പാടമായെന്നും
രാത്രിയുടെയിരുളിൽ പൂത്ത് പുഷ്പിക്കുന്നവർ
ഉരുകലുകളാരേയുമറിയിക്കാത്ത പാടങ്ങൾ
ഏതു കളയും കാട് പോൽ പടർന്ന് കയറിയാലും
ഒരു തരി വറ്റിനായ് തിരഞ്ഞ് കൊണ്ട് മാത്രം
കണ്ണോടിച്ച് മലർക്കുന്ന വറുതിപ്പാടങ്ങൾ
."""""""""""""""""
ദിലീഷ് ഉഷസ്
No comments:
Post a Comment