Friday, July 11, 2014

വരുത്ത്പോക്ക്
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
സ്വയം മറക്കുന്ന ചില ഓര്‍മ്മകളുണ്ട്‌
ലക്കും ലഗാനുമില്ലാതെയന്ന്‍ കടന്നുവന്ന
വഴികളിലെവിടെയെങ്കിലും വെച്ച്
മുറിപ്പാട്പോലെ കൂടെക്കയറിക്കൂടിയത്

മറന്നെത്ര നടന്നുവെന്നാലുമതൊക്കെ
നിദ്രയിലേക്ക് വീഴാന്‍ കാത്തിരിക്കും
അനുവാദമില്ലാതെ തന്നെ കടന്നു വന്ന് 
മുറിപ്പാടില്‍ ഉപ്പിറ്റിച്ച് വീഴ്ത്തുവാന്‍

ഒരു ഞെട്ടലിന്‍റെയാധിപത്യത്തിലൂടെ
സ്വപ്‌നങ്ങളെയെല്ലാം ചൂടേറ്റിക്കൊണ്ട്
ഭൂതകാലത്തിലേക്ക് നമ്മെ നടത്തിക്കും
ഓര്‍മ്മകളുടെ കെട്ടുകളഴിച്ചും കൊണ്ട്

കരഞ്ഞുംചിരിച്ചുമൊരുന്മാദിയേപ്പോല്‍
ഓര്‍മ്മപ്പാതയിലൂടെയലഞ്ഞു കൊണ്ട്
നൊമ്പരങ്ങള്‍ തീര്‍ത്ത മുറിപ്പാടുകളില്‍
വിരല്‍ കൊണ്ട് ചിക്കി നോക്കുമപ്പോള്‍

ഞെട്ടിപ്പിടച്ചൊരലറലോടെയേങ്ങിക്കൊണ്ട്
നടത്തമവസ്സാനിപ്പിച്ച് തിരികേയെത്തി
ഒരു ദീര്‍ഘനിശ്വാസമുതിര്‍ക്കുമ്പോഴു
പിന്നേയുമൊന്ന് തിരിയും പിറകിലേക്ക്..!!

......................................................................ദിലീഷ് ഉഷസ്

No comments:

Post a Comment