- കാന്താരിപ്പെണ്ണ് .
................................................
കാര്‍മുകില്‍ ചേലൊത്ത പെണ്ണ്
കനകത്തില്‍ പൊതിയാതെ
കണ്‍മഷി എഴുതാതെ
കാന്താരി പോലൊരു പെണ്ണ്
കണ്ണേറു കിട്ടുന്നോള്‍
കാലത്തെ ഭയക്കെണ്ടോള്‍
കതിരവന്‍ മറയും മുന്നേ
കുടിലിലണയേണ്ടോള്‍
കണ്ണീരുമൊളിപ്പിച്ച്
കനലെരിയും വയറുമായ്
കടക്കണ്ണില്‍ ഭീതിയോടെ
കനല്‍ വഴി താണ്ടുന്നോള്‍
കരയാനറിയാത്തോള്‍
കദനം പറയാത്തോള്‍
കനലുരുകും വഴിയില്‍
കരുത്തോടെ നില്‍ക്കേണ്ടോള്‍
കാര്‍മുകില്‍ ചേലൊത്ത
കനകത്തില്‍ പൊതിയാത്ത
കാന്താരി പോലൊരു
കണ്ണെഴുതാത്ത കറുമ്പിപ്പെണ്ണ്
...........................................................ദിലീഷ് ഉഷസ്
ഫോട്ടോ കടപ്പാട് Satheesan Nair — with Manu Morpheus and 47 others.
ദിലീഷ് ഉഷസ് changed his profile picture.
Saturday, July 12, 2014
Subscribe to:
Post Comments (Atom)



No comments:
Post a Comment