ഓര്‍മ്മയിലൊരു മഴക്കാലം
......................
മഴപെയ്തുയരുന്ന മരുഭൂവിന്‍ ഗന്ധം
ഓര്‍മ്മയിലെന്‍റെ നാടിന്‍ സുഗന്ധം
മറക്കുവാനാകില്ലൊരിക്കലുമീ
മണല്‍ക്കാട്ടിലുഴറി നടക്കുമ്പോഴും
പരലിനായ് തോര്‍ത്ത് വിരിച്ചും കൊണ്ട്
വയലായ വയലെല്ലാം അലഞ്ഞ കാലം
വെള്ളത്തില്‍ ഞാഞ്ഞൂല് പൊന്തുമ്പോള്‍
തോര്‍ത്തിലെ പരലിനെ കളഞ്ഞന്നോടിയതും
വാഴത്തടികെട്ടി വെള്ളത്തിലൂടൊക്കെ
വഞ്ചി തുഴഞ്ഞ് തലകീഴെ മറിയുമ്പോ
പുതുപ്പനിയേറ്റീട്ട് ആവിക്കലത്തില്‍
തലപൂണ്ട് മൂടിപ്പുതച്ചൊരാപ്പനിക്കാലം
കയ്യില്‍ കൊരുക്കുന്ന ചൂണ്ടയിലൂടന്ന്‍
കൈ വഴുതിപ്പോകുന്ന മുഷിബ്ലാങ്കിയും,
കാരിമീനിന്‍റെ കൊമ്പ് കയ്യാഴ്ന്നിറങ്ങുമ്പോ
കൈ വെള്ളേ മുള്ളി നീറൊഴിയിച്ചതും .
മഴയാര്‍ത്ത് പെയ്യുമ്പോളിറയത്തിരുന്നിട്ട്
കപ്പയെ കാന്താരിയെരിയിച്ച നാളതില്‍
കപ്പക്കെരിവേറ്റാന്‍ കട്ടന്‍ വന്നതും
കാലങ്ങളായിട്ടും മറക്കാതെന്നോര്‍മ്മയില്‍
മലയാളനാടിന്‍റെ മണമുണ്ടിന്നിപ്പോഴും
മരുഭൂവിന്‍ ഗന്ധത്തില്‍ മയങ്ങുമ്പോഴും
മറക്കുവാനാകില്ലൊരിക്കലുമൊരുനാളും
മഴക്കാലമേകിയോരോര്‍മ്മകളും..!!
..........................................ദിലീഷ് ഉഷസ് — with Manu Morpheus and 47 others.
......................
മഴപെയ്തുയരുന്ന മരുഭൂവിന്‍ ഗന്ധം
ഓര്‍മ്മയിലെന്‍റെ നാടിന്‍ സുഗന്ധം
മറക്കുവാനാകില്ലൊരിക്കലുമീ
മണല്‍ക്കാട്ടിലുഴറി നടക്കുമ്പോഴും
പരലിനായ് തോര്‍ത്ത് വിരിച്ചും കൊണ്ട്
വയലായ വയലെല്ലാം അലഞ്ഞ കാലം
വെള്ളത്തില്‍ ഞാഞ്ഞൂല് പൊന്തുമ്പോള്‍
തോര്‍ത്തിലെ പരലിനെ കളഞ്ഞന്നോടിയതും
വാഴത്തടികെട്ടി വെള്ളത്തിലൂടൊക്കെ
വഞ്ചി തുഴഞ്ഞ് തലകീഴെ മറിയുമ്പോ
പുതുപ്പനിയേറ്റീട്ട് ആവിക്കലത്തില്‍
തലപൂണ്ട് മൂടിപ്പുതച്ചൊരാപ്പനിക്കാലം
കയ്യില്‍ കൊരുക്കുന്ന ചൂണ്ടയിലൂടന്ന്‍
കൈ വഴുതിപ്പോകുന്ന മുഷിബ്ലാങ്കിയും,
കാരിമീനിന്‍റെ കൊമ്പ് കയ്യാഴ്ന്നിറങ്ങുമ്പോ
കൈ വെള്ളേ മുള്ളി നീറൊഴിയിച്ചതും .
മഴയാര്‍ത്ത് പെയ്യുമ്പോളിറയത്തിരുന്നിട്ട്
കപ്പയെ കാന്താരിയെരിയിച്ച നാളതില്‍
കപ്പക്കെരിവേറ്റാന്‍ കട്ടന്‍ വന്നതും
കാലങ്ങളായിട്ടും മറക്കാതെന്നോര്‍മ്മയില്‍
മലയാളനാടിന്‍റെ മണമുണ്ടിന്നിപ്പോഴും
മരുഭൂവിന്‍ ഗന്ധത്തില്‍ മയങ്ങുമ്പോഴും
മറക്കുവാനാകില്ലൊരിക്കലുമൊരുനാളും
മഴക്കാലമേകിയോരോര്‍മ്മകളും..!!
..........................................ദിലീഷ് ഉഷസ് — with Manu Morpheus and 47 others.

No comments:
Post a Comment