തോലുടുപ്പുകള്‍
:::::::::::::::::::::::::::::: :
സൗഹൃദങ്ങള്‍ക്കും പ്രണയങ്ങള്‍ക്കുമെല്ലാം
കറുപ്പും വെളുപ്പുമെന്ന തട്ടമിട്ടുകൊണ്ട്
അകലങ്ങളിലേക്കാട്ടി മാറ്റി നിര്‍ത്താറുണ്ട്
കറുത്ത മനസ്സുകള്‍ വെളുപ്പണിഞ്ഞുകൊണ്ട്
പ്രണയമെന്ന് ചൊല്ലുമ്പോഴൊക്കയുമിന്ന്
കറുപ്പോ വെളുപ്പോയെന്നാവുമാദ്യമുയരുക
വെളുത്തവന് വെളുത്തവളാകണമെന്നും
കറുത്തവനെന്നും കറുത്തവളാകണമെന്നും
മനസ്സറിഞ്ഞെങ്ങാനുമൊന്നായിപ്പോയ ാല്
മൂക്കിലേക്ക് നീളുമൊരായിരം വിരലുകള്‍
ഭാവരസങ്ങളൊരായിരം മുഖത്ത് വിരിയിച്ച്
ഒന്നായിച്ചൊല്ലും "ഹോ എന്നാലുമാ കരിംഭൂതം"
സൗഹ്യദങ്ങളിലും കറുപ്പിനെയകറ്റി നിര്‍ത്തി
കരിപിടിച്ച മനസ്സുമായ് വെളുപ്പിനെത്തേടും
ചിന്നിച്ചിതറിപ്പോയേക്കാവുന്ന ബന്ധങ്ങള്‍
ചായം നോക്കി മാത്രമെടുക്കുന്ന സൗഹ്യദങ്ങള്‍
കറുപ്പിലും വെളുപ്പിലുമുണ്ട് ചതിക്കുഴികള്‍
എങ്കിലും കറുപ്പിന് വെറുപ്പിന്‍റെ പട്ടം കൊടുത്ത്
തീണ്ടാപ്പാടകലെ നിര്‍ത്തുവാനാണിന്നുമിഷ്ടം
വെളുത്ത തോലണിഞ്ഞ കറുത്ത മനസ്സുകള്‍ക്ക്..!!
.............................. .....ദിലീഷ് ഉഷസ്
::::::::::::::::::::::::::::::
സൗഹൃദങ്ങള്‍ക്കും പ്രണയങ്ങള്‍ക്കുമെല്ലാം
കറുപ്പും വെളുപ്പുമെന്ന തട്ടമിട്ടുകൊണ്ട്
അകലങ്ങളിലേക്കാട്ടി മാറ്റി നിര്‍ത്താറുണ്ട്
കറുത്ത മനസ്സുകള്‍ വെളുപ്പണിഞ്ഞുകൊണ്ട്
പ്രണയമെന്ന് ചൊല്ലുമ്പോഴൊക്കയുമിന്ന്
കറുപ്പോ വെളുപ്പോയെന്നാവുമാദ്യമുയരുക
വെളുത്തവന് വെളുത്തവളാകണമെന്നും
കറുത്തവനെന്നും കറുത്തവളാകണമെന്നും
മനസ്സറിഞ്ഞെങ്ങാനുമൊന്നായിപ്പോയ
മൂക്കിലേക്ക് നീളുമൊരായിരം വിരലുകള്‍
ഭാവരസങ്ങളൊരായിരം മുഖത്ത് വിരിയിച്ച്
ഒന്നായിച്ചൊല്ലും "ഹോ എന്നാലുമാ കരിംഭൂതം"
സൗഹ്യദങ്ങളിലും കറുപ്പിനെയകറ്റി നിര്‍ത്തി
കരിപിടിച്ച മനസ്സുമായ് വെളുപ്പിനെത്തേടും
ചിന്നിച്ചിതറിപ്പോയേക്കാവുന്ന ബന്ധങ്ങള്‍
ചായം നോക്കി മാത്രമെടുക്കുന്ന സൗഹ്യദങ്ങള്‍
കറുപ്പിലും വെളുപ്പിലുമുണ്ട് ചതിക്കുഴികള്‍
എങ്കിലും കറുപ്പിന് വെറുപ്പിന്‍റെ പട്ടം കൊടുത്ത്
തീണ്ടാപ്പാടകലെ നിര്‍ത്തുവാനാണിന്നുമിഷ്ടം
വെളുത്ത തോലണിഞ്ഞ കറുത്ത മനസ്സുകള്‍ക്ക്..!!
..............................
No comments:
Post a Comment