Saturday, July 12, 2014

കുപ്പകള്‍
:::::::::::::::::::::::::::::::::
കൊതിമൂത്ത് തിന്ന്‍ തീര്‍ക്കുമ്പോളൊന്നും
ഒരുത്തനുമൊന്ന്‍ നോക്കുക പോലുമില്ല
കടിച്ച്കീറി തിന്ന്‍ ദഹിപ്പിച്ച് കളഞ്ഞത്
നിരുപദ്രവകാരികളായ കുപ്പയേയെന്ന്‍

വഴിയരികിലെ കുപ്പത്തൊട്ടി കണ്ടാല്‍
മൂക്ക് പൊത്തി വഴിമാറുന്നവരൊക്കെ
കൊതിമൂത്തുരച്ച് തീര്‍ക്കാന്‍ ചെല്ലും 
കുപ്പയിലേക്കമര്‍ന്നാഴ്ന്നിറങ്ങാന്‍

അടികൂട്ടിത്തീയിട്ട് ചുട്ടെരിക്കുമ്പോഴും
കൊതിതീരാതെയാര്‍ത്ത് ചിരിക്കുവര്‍
വാരിക്കുന്തമിളക്കിക്കുപ്പയിലാഴ്ത്തി
എരിതീയിലേക്ക് തള്ളി രസിക്കുമവര്‍

ചാരമായ കുപ്പയിലേക്കാരും നോക്കില്ല
കണ്ണീരുതിര്‍ത്ത് കയ്യുയര്‍ത്തി വിലപിക്കില്ല
ആയിരത്തിയൊന്ന്‍ തിരികളുമെരിയില്ല
മുഷ്ടിചുരുട്ടി കൊടി ഉയര്‍ത്തുകയുമില്ല

കാലമിനിയെത്രയെത്ര കഴിഞ്ഞെന്നാലും
കസേരയാളുമാറിയെത്ര നാള്‍ ചുമന്നാലും
വാലിന്‍റെ നീളമതാണ് മുഖ്യമായതെന്ന്‍
കുപ്പ ചവുട്ടിക്കാര്‍ക്കിച്ച് തുപ്പുമവര്‍

രാത്രിയെന്നോ പകലെന്നോയില്ലാതെ
അടച്ച് പൂട്ടിയ കുപ്പത്തൊട്ടികളുടെ
പൂട്ടുകള്‍ തകര്‍ന്നു കൊണ്ടേയിരിക്കും
കുപ്പ തേടി ആളെത്തിക്കൊണ്ടേയിരിക്കും

................................................................................ദിലീഷ് ഉഷസ്

No comments:

Post a Comment