വിതക്കല്‍
;;;;;;;;;;;;;;;;;;;;;;;;;;;;;; ;;;;;;;;;
അവരന്നുമിന്നും ഒരേപോലെയാണ്
ആരാന്‍റെ കുടിയിലെയപ്പക്കഷ്ണം
സ്വന്തമാക്കി രുചിയറിഞ്ഞ് പോകും
ഉടയോനെ കാഴ്ചക്കാരനാക്കിയിട്ട്
കുരുത്തോലപ്പന്തലുയരുന്ന നോക്കി
മഞ്ഞച്ചരട് മുറുകുന്നതും കാത്ത്
കുടിയിലേക്ക് കണ്ണും നട്ടിരിക്കും
പാതിരക്കുള്ള വരുത്ത് പോക്കിന്
ചൂട്ടും വീശിക്കൊണ്ട് പാതിരക്ക്
ഇലപ്പൊതിയിലായ് വന്ന് കേറും
കാമം മണക്കുന്ന മുല്ലപ്പൂക്കള്‍
ചിതല് തിന്നുന്ന ചെറ്റയിളക്കാന്‍
ചേറുമണക്കുന്നയാ കൂരക്കുള്ളില്‍
കോരന്‍ മുറുക്കിയ മഞ്ഞച്ചരടിന്‍റെ
കന്യകാത്വത്തിനവകാശവും വെച്ച്
ഇറയത്തന്നൊരു കടലൊഴുക്കാന്‍
വരുത്ത് പോക്കിന് വേഗം കുറഞ്ഞ്
അടിയാനിറയത്തൂന്നകത്താകുമ്പോ
അടിയാത്തിയുടെ അടിവയറ്റില്‍
വിത്ത് തളിര്‍ത്ത് തുടങ്ങിയിരിക്കും ...!!
.............................. ........................ദിലീഷ് ഉഷസ്
;;;;;;;;;;;;;;;;;;;;;;;;;;;;;;
അവരന്നുമിന്നും ഒരേപോലെയാണ്
ആരാന്‍റെ കുടിയിലെയപ്പക്കഷ്ണം
സ്വന്തമാക്കി രുചിയറിഞ്ഞ് പോകും
ഉടയോനെ കാഴ്ചക്കാരനാക്കിയിട്ട്
കുരുത്തോലപ്പന്തലുയരുന്ന നോക്കി
മഞ്ഞച്ചരട് മുറുകുന്നതും കാത്ത്
കുടിയിലേക്ക് കണ്ണും നട്ടിരിക്കും
പാതിരക്കുള്ള വരുത്ത് പോക്കിന്
ചൂട്ടും വീശിക്കൊണ്ട് പാതിരക്ക്
ഇലപ്പൊതിയിലായ് വന്ന് കേറും
കാമം മണക്കുന്ന മുല്ലപ്പൂക്കള്‍
ചിതല് തിന്നുന്ന ചെറ്റയിളക്കാന്‍
ചേറുമണക്കുന്നയാ കൂരക്കുള്ളില്‍
കോരന്‍ മുറുക്കിയ മഞ്ഞച്ചരടിന്‍റെ
കന്യകാത്വത്തിനവകാശവും വെച്ച്
ഇറയത്തന്നൊരു കടലൊഴുക്കാന്‍
വരുത്ത് പോക്കിന് വേഗം കുറഞ്ഞ്
അടിയാനിറയത്തൂന്നകത്താകുമ്പോ
അടിയാത്തിയുടെ അടിവയറ്റില്‍
വിത്ത് തളിര്‍ത്ത് തുടങ്ങിയിരിക്കും ...!!
..............................
No comments:
Post a Comment