::::::::::::::
::::::::::;;;;;;;;;;;;
എഴുതപ്പെട്ടതാണു ചിലതൊക്കെ
തിരുത്തിക്കുറിക്കുവാൻ കഴിയാത്തത്
അവനുമവൾക്കുമിവനുമവനുമെല്ലാം
കേൾക്കേണ്ടതും വരേണ്ടതുമെല്ലാം
വഴി മുടങ്ങാതെ വന്ന് കലിതുള്ളിപ്പോകും
ഉറക്കത്തിലുണർത്താതെയടുത്ത് വന്ന്
വലം കൈ കൊഞ്ചിച്ച് മുതുകിൽ തട്ടിത്താരാട്ടുമ്പോൾ
ഇടം
.കയ്യിൽ കത്തി രാകുന്നതറിയുന്നത്
മുറിവ് നീറിച്ചോരയൊലിക്കുമ്പോൾ മാത്രം
ഒന്നിലൊന്നേൽക്കാതെ വരുമ്പോഴൊക്കെ
മറ്റൊന്നിലേക്കുന്നം.പിടിച്ച് കൊണ്ട്
തലവര നെടുകെപ്പിളർക്കാനായ് വരും
ഉറക്കത്തിലും കുറുക്കുന്ന ചിന്തയുള്ളവർ
വരകുറി മാറ്റിയെഴുതാൻ വെമ്പുന്ന കൈകൾക്ക്
പലകുറി പിടിക്കപ്പെട്ടാലും ചിലത്
പിടികൊടുത്താന്തലോടെ നിൽക്കാറുണ്ട്
തഴുകിത്തലോടിയ കയ്യേയും പഴിച്ച് കൊണ്ട്
::::::::::;;;;;;;;;;;;
എഴുതപ്പെട്ടതാണു ചിലതൊക്കെ
തിരുത്തിക്കുറിക്കുവാൻ കഴിയാത്തത്
അവനുമവൾക്കുമിവനുമവനുമെല്ലാം
കേൾക്കേണ്ടതും വരേണ്ടതുമെല്ലാം
വഴി മുടങ്ങാതെ വന്ന് കലിതുള്ളിപ്പോകും
ഉറക്കത്തിലുണർത്താതെയടുത്ത് വന്ന്
വലം കൈ കൊഞ്ചിച്ച് മുതുകിൽ തട്ടിത്താരാട്ടുമ്പോൾ
ഇടം
.കയ്യിൽ കത്തി രാകുന്നതറിയുന്നത്
മുറിവ് നീറിച്ചോരയൊലിക്കുമ്പോൾ മാത്രം
ഒന്നിലൊന്നേൽക്കാതെ വരുമ്പോഴൊക്കെ
മറ്റൊന്നിലേക്കുന്നം.പിടിച്ച് കൊണ്ട്
തലവര നെടുകെപ്പിളർക്കാനായ് വരും
ഉറക്കത്തിലും കുറുക്കുന്ന ചിന്തയുള്ളവർ
വരകുറി മാറ്റിയെഴുതാൻ വെമ്പുന്ന കൈകൾക്ക്
പലകുറി പിടിക്കപ്പെട്ടാലും ചിലത്
പിടികൊടുത്താന്തലോടെ നിൽക്കാറുണ്ട്
തഴുകിത്തലോടിയ കയ്യേയും പഴിച്ച് കൊണ്ട്
No comments:
Post a Comment