"ദിലിയേ എന്നതാ ഈ ഉഷസ് ?"
പേരിന്‍റെ കൂടെയുള്ള ഉഷസ് എന്താണെന്ന് പലര്‍ക്കും അറിയില്ല
എന്നാല്‍ ചിലര്‍ക്കൊക്കെ അറിയാം താനും
എന്നാപ്പിന്നെ ഞാന്‍ തന്നെ അങ്ങ് പറയാം
നിങ്ങളുടെ ദില്ലി എന്ന ദിലി എന്ന ദില്ലുവിന്‍റെ സ്വന്തം അമ്മയുടെ പേരാണ് ഉഷസ്
ഉഷ എന്ന പേര് ഉഷസാണെനിക്കെന്നും അങ്ങനെയാണ് ദിലീഷ് ഉഷസ് ആയത് അത് ഈ എഫ് ബി യില്‍ വരുന്നതിനും മുന്നേ ,
അന്നൊക്കെ ആര് പേര് ചോദിച്ചാലും നീട്ടിയൊരു പറച്ചില്‍ ഉണ്ട്
ദിലീഷ് ഉഷസ്
അന്നൊരിക്കല്‍ പണി സ്ഥലത്ത് നിന്ന് ഉച്ചക്ക് ഉണ്ണാന്‍ വന്നപ്പോ വീടിന്‍റെ മുന്‍ വാതിലില്‍ തന്നെ അമ്മ ചിരിച്ചു കൊണ്ട് നില്‍പ്പുണ്ട്
എപ്പഴുമില്ലാത്ത ഈ ചിരി കണ്ടപ്പോഴേ എനിക്കെന്തോ കള്ളത്തരം മണത്തു
കൂട്ടിനും ചേട്ടനും നിന്ന് ചിരിക്കുന്നു
പിന്നേം ചോദിച്ചപ്പോ രണ്ടാളും ഒന്നിച്ചു വീടിന്‍റെ ചുവരിലേക്ക് കൈ ചൂണ്ടി
ചുവരില്‍ ഒരു ബോര്‍ഡ് "ഉഷസ്" വീടിനു പേര് അത് തന്നെ
"ഇത് കൊള്ളാല്ലോ എത്ര കൊടുത്തു ഇങ്ങനെ ചെയ്യിക്കാന്‍ ?"
90 എന്ന് കേട്ടപ്പോഴേ ഞെട്ടി അന്നെന്‍റെ വരുമാനം 210 രൂപ
പിന്നേം ഞെട്ടിയാല്‍ ഇപ്പോഴുള്ള ചിരി മായും എന്ന് നല്ല ഉറപ്പുള്ളത് കൊണ്ട് പിന്നെ ഞെട്ടാന്‍ പോയില്ല
കൈ കഴുകി ചോറും കഴിച്ചു നേരെ ജോലി സ്ഥലത്തേക്ക് പോയി
പിന്നെ ഇടക്കൊക്കെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട് വീടിനു പുറത്തേക്ക് ഇറങ്ങിയാലും അകത്തേക്ക് കയറിയാലും കയ്യിലുള്ള തോര്‍ത്ത് കൊണ്ടോ സാരിത്തുമ്പ് കൊണ്ട് ഒരു അഞ്ചാറു പ്രാവശ്യം എങ്കിലും ആ ബോര്‍ഡ് തുടച്ച് വൃത്തിയാക്കും
പലപ്പോഴും ഇങ്ങനെ കാണുമ്പോ ചോദിക്കാറുണ്ട് "തുടച്ച് തുടച്ച് അത് തേഞ്ഞ് പോകുമല്ലേ അമ്മേ "
അപ്പൊ വരുന്ന മറുപടി "നീ പോടാ നിനക്കെന്താ "
എന്നിട്ട് ഞാന്‍ കേള്‍ക്കാത്ത രീതിയില്‍ എന്തെങ്കിലും പറഞ്ഞിട്ട് അകത്തേക്ക് പോകും ,അകത്ത് ചെന്ന് പുറത്തേക്ക് ഒന്ന് നോക്കും ഞാന്‍ നോക്കുന്നുണ്ടോ എന്ന് ഉറപ്പായും നോക്കും എന്ന് അമ്മയ്ക്കും അറിയാം അപ്പൊ അകത്ത് നിന്ന് ഒരു പോടാ വിളിയും കൂടി കേള്‍ക്കാം
അത് കേള്‍ക്കാന്‍ തന്നെയാണ് ഞാന്‍ നോക്കുന്നതും
വീടുകള്‍ തോറും മാറി മാറി താമസിക്കുമ്പോഴും ആ ബോര്‍ഡ് ഇളക്കി കയ്യില്‍ കരുതി പുതുതായി താമസിക്കുന്ന വീടിന്‍റെ ചുവരില്‍ ശ്രദ്ധയോടെ പതിച്ചു വെച്ച് അതില്‍ നോക്കി നിന്ന് അമ്മ വെറുതേ ഒന്ന് ചിരിക്കാറുണ്ട്
ഇന്നിപ്പോള്‍ സ്വന്തമായി ഒരുങ്ങുന്ന കൂരയുടെ ചുവരില്‍ ആ ബോര്‍ഡ് പതിക്കാനുള്ള കാത്തിരിപ്പാണ് ഉഷസ്
ബോര്‍ഡ് പതിച്ചു കഴിയുമ്പോ ആ വെറുതേ ഉള്ള ചിരി മാറി ചിലപ്പോള്‍ അതൊരു കരച്ചിലാവാം ഹൃദയം തുറന്നുള്ള സന്തോഷത്തിന്‍റെ ഉഷസുദിച്ചപോലെ................. ......!!

ബോര്‍ഡ് പതിച്ചു കഴിയുമ്പോ ആ വെറുതേ ഉള്ള ചിരി മാറി ചിലപ്പോള്‍ അതൊരു കരച്ചിലാവാം ഹൃദയം തുറന്നുള്ള സന്തോഷത്തിന്‍റെ ഉഷസുദിച്ചപോലെ.................
No comments:
Post a Comment