******ഒറ്റക്കണ്ണന്‍പാളികള്‍*** *****
;;;;;;;;;;;;;;;;;;;;;;;;;;;;;; ;;;;;;;;;;;;;;;;;;;;;
വിജാഗിരി ദ്രവിച്ച് തുടങ്ങിയിട്ടും
പഴയ ചില ജനല്‍പ്പാളികളിന്നും
പകലിനെയാകെ വെറുത്തുകൊണ്ട്
ഇയാമ്പാറ്റകളെ പ്രണയിക്കുകയാണ്
പകലിലാഞ്ഞടയുന്ന പാളികള്‍
പകലോന്‍റെ മുന്നിലായൊരിക്കലും
തുറക്കപ്പെടുകയില്ലയെന്നറിയാതെ
വട്ടമിട്ട് പറക്കുന്നുണ്ടീയാമ്പാറ്റകള്‍
നിലാവില്‍ തുറക്കുന്ന ജനാലയിലൂടെ
ഉള്ളിലെ വെള്ളിവെളിച്ചവും കണ്ട്
മിഴിയഞ്ചി ആകര്‍ഷിക്കപ്പെടുമ്പോള്‍
എരിച്ച് തീര്‍ക്കുമെന്നറിയുകയേയില്ല
ഒറ്റക്കണ്ണിലൂടെ മറുകണ്ണ്‍ കണ്ടുകൊണ്ട്
വിരിച്ച കെണിയിലേക്ക് മാടിവിളിച്ച്
കൊഞ്ചലോടെയുള്ള വാഗ്ദാനങ്ങള്‍ക്ക്
ചൂടേറുന്നതൊടുക്കമറിഞ്ഞ് തുടങ്ങും
കനല്‍ച്ചൂടേറ്റുയരുന്ന ഈയലുകളെ
ഒളിയമ്പെയ്ത് തളര്‍ത്തിയെരിക്കാന്‍
പകലിലും തുറക്കാറുണ്ട് ചിലപ്പോള്‍
ഒറ്റക്കണ്ണുള്ള ജനല്‍പ്പാളികളിപ്പോഴും
.............................. .............................. .................ദിലീഷ് ഉഷസ്
;;;;;;;;;;;;;;;;;;;;;;;;;;;;;;
വിജാഗിരി ദ്രവിച്ച് തുടങ്ങിയിട്ടും
പഴയ ചില ജനല്‍പ്പാളികളിന്നും
പകലിനെയാകെ വെറുത്തുകൊണ്ട്
ഇയാമ്പാറ്റകളെ പ്രണയിക്കുകയാണ്
പകലിലാഞ്ഞടയുന്ന പാളികള്‍
പകലോന്‍റെ മുന്നിലായൊരിക്കലും
തുറക്കപ്പെടുകയില്ലയെന്നറിയാതെ
വട്ടമിട്ട് പറക്കുന്നുണ്ടീയാമ്പാറ്റകള്‍
നിലാവില്‍ തുറക്കുന്ന ജനാലയിലൂടെ
ഉള്ളിലെ വെള്ളിവെളിച്ചവും കണ്ട്
മിഴിയഞ്ചി ആകര്‍ഷിക്കപ്പെടുമ്പോള്‍
എരിച്ച് തീര്‍ക്കുമെന്നറിയുകയേയില്ല
ഒറ്റക്കണ്ണിലൂടെ മറുകണ്ണ്‍ കണ്ടുകൊണ്ട്
വിരിച്ച കെണിയിലേക്ക് മാടിവിളിച്ച്
കൊഞ്ചലോടെയുള്ള വാഗ്ദാനങ്ങള്‍ക്ക്
ചൂടേറുന്നതൊടുക്കമറിഞ്ഞ് തുടങ്ങും
കനല്‍ച്ചൂടേറ്റുയരുന്ന ഈയലുകളെ
ഒളിയമ്പെയ്ത് തളര്‍ത്തിയെരിക്കാന്‍
പകലിലും തുറക്കാറുണ്ട് ചിലപ്പോള്‍
ഒറ്റക്കണ്ണുള്ള ജനല്‍പ്പാളികളിപ്പോഴും
..............................
No comments:
Post a Comment