ശിഖണ്ടി
;;;;;;;;;;;;;;;;
ശപിക്കപ്പെട്ട ജന്മങ്ങളാണവരെന്നും
കുത്ത് വാക്കുകളും പുലഭ്യങ്ങളും
ഉടലുരുക്കുന്ന ശാപങ്ങളും കേട്ട്
ഉരുകിത്തീരാന്‍ വിധിക്കപ്പെട്ടവര്‍
പുറമെയുള്ള പൌരുഷത്തിനുള്ളില്‍
സ്ത്രൈണതയെത്രയൊളിപ്പിച്ചാലും
കൂര്‍ത്ത് നീണ്ടയൊരു നോട്ടത്തില്‍
കണ്ണിമ ചിമ്മിയടച്ചു പോകുന്നവര്‍
ആണ്‍നടത്തമന്നനടയായി മാറുമ്പോ
പിന്നിലുയരുന്ന കൂക്കിവിളികളില്‍
നിതംബതാളമവരെത്ര മറച്ചുവെന്നാലും
തോല്‍വിയോടെ നെഞ്ചുരുക്കുന്നവര്‍
കൂടമേന്തി തഴമ്പിക്കേണ്ട കൈകള്‍ക്ക്
കുപ്പിവളയോടും ചമയക്കൂട്ടിനോടും
കണ്‍മഷിയോടും പ്രണയമേറുമ്പോള്‍
ഇരിക്കപ്പിണ്ഡമായി മാറ്റപ്പെടുന്നവര്‍
ലിംഗഭേതമില്ലാത്ത കാമക്കൊതികള്‍ക്ക്
മുതലെടുക്കപ്പെടുന്നവരാണവരിലധിക ം
ഉമ്മറത്തൂന്നാട്ടിപ്പായിക്കപ്പെ ടുമ്പോള്‍
പിന്നാമ്പുറത്ത് സ്വയമുരുകിത്തീരുന്നവര്‍
ആണായിട്ടും ആണത്വമില്ലാത്തവരെന്ന്
നാടൊട്ടാകെ പട്ടം ചാര്‍ത്തി നല്‍കുമ്പോള്‍
കണ്ണീരുണ്ടായിട്ടുമത് ഇറ്റ് വീഴ്ത്താതെ
സ്ത്രൈണതയില്‍ അഭയം കൊള്ളുന്നവര്‍
.............................. .............................. .....ദിലീഷ് ഉഷസ്
;;;;;;;;;;;;;;;;
ശപിക്കപ്പെട്ട ജന്മങ്ങളാണവരെന്നും
കുത്ത് വാക്കുകളും പുലഭ്യങ്ങളും
ഉടലുരുക്കുന്ന ശാപങ്ങളും കേട്ട്
ഉരുകിത്തീരാന്‍ വിധിക്കപ്പെട്ടവര്‍
പുറമെയുള്ള പൌരുഷത്തിനുള്ളില്‍
സ്ത്രൈണതയെത്രയൊളിപ്പിച്ചാലും
കൂര്‍ത്ത് നീണ്ടയൊരു നോട്ടത്തില്‍
കണ്ണിമ ചിമ്മിയടച്ചു പോകുന്നവര്‍
ആണ്‍നടത്തമന്നനടയായി മാറുമ്പോ
പിന്നിലുയരുന്ന കൂക്കിവിളികളില്‍
നിതംബതാളമവരെത്ര മറച്ചുവെന്നാലും
തോല്‍വിയോടെ നെഞ്ചുരുക്കുന്നവര്‍
കൂടമേന്തി തഴമ്പിക്കേണ്ട കൈകള്‍ക്ക്
കുപ്പിവളയോടും ചമയക്കൂട്ടിനോടും
കണ്‍മഷിയോടും പ്രണയമേറുമ്പോള്‍
ഇരിക്കപ്പിണ്ഡമായി മാറ്റപ്പെടുന്നവര്‍
ലിംഗഭേതമില്ലാത്ത കാമക്കൊതികള്‍ക്ക്
മുതലെടുക്കപ്പെടുന്നവരാണവരിലധിക
ഉമ്മറത്തൂന്നാട്ടിപ്പായിക്കപ്പെ
പിന്നാമ്പുറത്ത് സ്വയമുരുകിത്തീരുന്നവര്‍
ആണായിട്ടും ആണത്വമില്ലാത്തവരെന്ന്
നാടൊട്ടാകെ പട്ടം ചാര്‍ത്തി നല്‍കുമ്പോള്‍
കണ്ണീരുണ്ടായിട്ടുമത് ഇറ്റ് വീഴ്ത്താതെ
സ്ത്രൈണതയില്‍ അഭയം കൊള്ളുന്നവര്‍
..............................
No comments:
Post a Comment