Saturday, July 12, 2014


പുളിപ്പ്
..................
കരിപിടിച്ച മങ്കലത്തിനുമുണ്ട്
കണ്ണീരുണങ്ങാത്ത ഓര്‍മ്മകള്‍
കാലത്തിന്‍റെ കുത്തൊഴുക്കില്‍
കഥ മാത്രമായ നൊമ്പരങ്ങള്‍ 

കാലങ്ങളേറെക്കഴിഞ്ഞാലും
കവിളു നനയിക്കുമിന്നും
കരിപിടിച്ചയാ മങ്കലവും
കലത്തിലെ പഴങ്കഞ്ഞിപ്പുളിപ്പും

കാന്താരിയും ചോന്നുള്ളിയും
കലത്തിലെ ചോറിലരിഞ്ഞിട്ട്
കാലത്തെണീറ്റ് വായും കഴുകി
കലത്തിനെ തുടയിലേറ്റിയ നാളുകള്‍

കയ്യേലും മേത്തുമെല്ലാം കരിയായാലും
കലമൂറ്റിക്കുടിച്ച് ഏമ്പക്കം വിട്ട്
കാന്താരിയുടെ എരിയും പിടിച്ച്
കലത്തേയും കൈചുറ്റിയിരുന്ന പുലരികള്‍

കല്ലിലരച്ച ചമ്മന്തിയും തൈരും
കരിയാതെ ചുട്ടെടുത്ത ഉണക്കമീനും
കലത്തിലെ പഴങ്കഞ്ഞിപ്പുളിപ്പിന്
കാലം കഴിയുന്തോറും രുചിയേറ്റുകയാണ്

കാലമൊരുപാട് മാറിയെങ്കിലും
കരിപിടിച്ച മങ്കലവും പുളിപ്പും
കണ്ണ്‍ നനയുന്നോര്‍മ്മ പോലെയിന്നും
കൈ വിടാതെ സൂക്ഷിക്കുകയാണ് മനസ്സില്‍....!!

.......................................ദിലീഷ് ഉഷസ്
 

  1. മുഖംമൂടി
    ..........................
    കവിതപ്പനി മൂത്തപ്പോഴാണ്
    മനസ്സിനെ കല്ല്‌പോലാക്കി
    അടച്ചുപൂട്ടിയ ചെവിയുമായ്
    മഹാകാവ്യം രചിക്കാനിരുന്നത് 

    കോറിയിട്ട വരകള്‍ക്കെല്ലാം
    തീവ്രത പോരെന്ന് കണ്ടപ്പോ
    ചോര പുരട്ടിയെഴുതിയത് കൊണ്ടാണ്
    ഉറുമ്പുകള്‍ കൂട്ടം കൂടിയത്

    എഴുതിക്കൂട്ടിയതെല്ലാം
    ചുരുട്ടിയെറിഞ്ഞപ്പോഴാണ്
    വാക്കുകള്‍ കൂട്ടിയിടിച്ചതും
    ആളിയത് കത്തിയതും

    എഴുതിയിട്ടുമെഴുതിയിട്ടും
    കാവ്യാംശം കാണാതെ
    വാക്കുകളെ തെറി പറഞ്ഞ്
    ചവറ്റ്കുട്ടയെ നോക്കിയത്

    ചവറ്റ് കുട്ടയിലെ വാക്കുകള്‍ക്ക്
    തീര്‍ത്താല്‍ തീരാത്ത പകയുണ്ടെന്ന്
    നിവരാത്ത വിരലുകളെന്നോട്
    പറയേണ്ടി വന്നുയീയെഴുത്ത് നിര്‍ത്താന്‍

    തോല്‍ക്കാന്‍ മനസ്സില്ലാതെ
    സദാചാരത്തിന്‍റെ വാളെടുത്ത്
    തെരുവിലിറങ്ങിയപ്പോഴാണ്
    തെരുവ് തെറി പറഞ്ഞത്

    തെരുവിനേയും തെറി പറഞ്ഞ്
    വാളോങ്ങി മുന്നോട്ട് കുതിച്ചപ്പോഴാണ്
    ഇരുളിനെ മറവാക്കിക്കൊണ്ട്
    രാജാവ് നഗ്നനാണെന്നാരോ കൂവിയത്

    പുഴയില്‍ കണ്ട പ്രതിബിംബമാണ്
    എന്നോട് തന്നെയപ്പോള്‍ ചോദിച്ചത്
    കാവ്യമെഴുതാന്‍ നീ കവിയാണോ ?
    സദാചാരം പറയാന്‍ നീ പുണ്ണ്യവാളനോ?

    അക്ഷരങ്ങളെ വ്യഭിചരിക്കുന്നവനും
    ഇരുളിന്‍ മറവിലെ സദാചാരത്തിനും
    മഹാകാവ്യമാകാനോ പുണ്ണ്യവാളനാകാനോ
    കഴിയില്ലെന്ന തിരിച്ചറിവുണ്ടായതുമപ്പോഴാണ് ..!!

    ............................................ദിലീഷ് ഉഷസ്
     —
  1. കാ‍ന്താരിപ്പെണ്ണ് .
    ................................................
    കാര്‍മുകില്‍ ചേലൊത്ത പെണ്ണ്
    കനകത്തില്‍ പൊതിയാതെ
    കണ്‍മഷി എഴുതാതെ
    കാ‍ന്താരി പോലൊരു പെണ്ണ് 

    കണ്ണേറു കിട്ടുന്നോള്‍
    കാലത്തെ ഭയക്കെണ്ടോള്‍
    കതിരവന്‍ മറയും മുന്നേ
    കുടിലിലണയേണ്ടോള്‍

    കണ്ണീരുമൊളിപ്പിച്ച്
    കനലെരിയും വയറുമായ്
    കടക്കണ്ണില്‍ ഭീതിയോടെ
    കനല്‍ വഴി താണ്ടുന്നോള്‍

    കരയാനറിയാത്തോള്‍
    കദനം പറയാത്തോള്‍
    കനലുരുകും വഴിയില്‍
    കരുത്തോടെ നില്‍ക്കേണ്ടോള്‍

    കാര്‍മുകില്‍ ചേലൊത്ത
    കനകത്തില്‍ പൊതിയാത്ത
    കാ‍ന്താരി പോലൊരു
    കണ്ണെഴുതാത്ത കറുമ്പിപ്പെണ്ണ്

    ...........................................................ദിലീഷ് ഉഷസ്
    ഫോട്ടോ കടപ്പാട് Satheesan Nair
     — with Manu Morpheus and 47 others.

    Photo: കാ‍ന്താരിപ്പെണ്ണ് .
................................................
കാര്‍മുകില്‍ ചേലൊത്ത പെണ്ണ് 
കനകത്തില്‍ പൊതിയാതെ 
കണ്‍മഷി എഴുതാതെ 
കാ‍ന്താരി പോലൊരു പെണ്ണ് 

കണ്ണേറു കിട്ടുന്നോള്‍ 
കാലത്തെ ഭയക്കെണ്ടോള്‍ 
കതിരവന്‍ മറയും മുന്നേ 
കുടിലിലണയേണ്ടോള്‍ 

കണ്ണീരുമൊളിപ്പിച്ച്
കനലെരിയും വയറുമായ് 
കടക്കണ്ണില്‍ ഭീതിയോടെ 
കനല്‍ വഴി താണ്ടുന്നോള്‍ 

കരയാനറിയാത്തോള്‍ 
കദനം പറയാത്തോള്‍ 
കനലുരുകും വഴിയില്‍ 
കരുത്തോടെ നില്‍ക്കേണ്ടോള്‍ 

കാര്‍മുകില്‍ ചേലൊത്ത 
കനകത്തില്‍ പൊതിയാത്ത 
കാ‍ന്താരി പോലൊരു 
കണ്ണെഴുതാത്ത കറുമ്പിപ്പെണ്ണ് 

...........................................................ദിലീഷ് ഉഷസ് 
ഫോട്ടോ കടപ്പാട് Satheesan Nair
ഉച്ചയൂണ്
;;;;;;;;;;;;;;;;;;;;;;;
കൊച്ചുള്ളിയഞ്ചെണ്ണമെടുത്തതിനെ-
ത്തൊലികളഞ്ഞതിന്‍ കൂടെയൊരു
തൊലി കളഞ്ഞൊരുപുളിയന്‍ മാങ്ങയും
പച്ചമുളകും കറിവേപ്പിലയും ജീരകവും 
പിഴുപുളിയുമുപ്പും തിരുമ്മിയെടുത്ത
തേങ്ങായും ചേര്‍ത്തിതിനെയെല്ലാം
കല്ലില്‍ വെച്ച് ചതചതച്ചരച്ചെടുത്ത്
തൊട്ട് നാവില്‍ വെച്ച് ശ്ശ്ശ്ശ്......ന്ന്‍ പിടിച്ച്,
തിളയ്ക്കുന്നയെണ്ണയില്‍ കടുക് പൊട്ടിച്ച്
ചോന്നുള്ളിയും പച്ചമുളകും വാട്ടിയെടുത്ത്
മഞ്ഞള്‍പ്പൊടിയുമൊരുനുള്ള് മുളക്പൊടിയുംചേര്‍ത്ത്
കുറുകിയ തൈരുകൊണ്ടൊരു പുളിശ്ശേരിയും,
കടുക് പൊട്ടിച്ചതിലേക്ക് ചോന്നുള്ളിയും
പച്ചമുളകും പിരിയന്‍മുളകും വേപ്പിലയും
തുനുതുനുയരിഞ്ഞ വെണ്ടക്കായും ചേര്‍ത്ത്
എണ്ണയില്‍ വഴറ്റിയതിനെ മെഴുക്ക്‌പുരട്ടിയാക്കി ,
തിളച്ചവെള്ളത്തില്‍ കുത്തരി കഴുകിയിട്ട്
മുക്കാല് വേവുമ്പോ അടച്ചൂറ്റിയതിനെ
അടച്ച് വെച്ചാവിയില്‍ വേവിച്ചെടുത്ത് ,
ഇലവിരിച്ചതിന്‍ കോണിലൊരു തൊടുകറിയായ്
കണ്ണിമാങ്ങാ അച്ചാറും വെച്ച് ചോറ് വിളമ്പി
ചമ്മന്തീം മെഴുക്കുപുരട്ടിയും പുളിശ്ശേരിയും
കൂട്ടിപ്പിരട്ടിക്കഴിക്കുമ്പോളതിന്‍ കൂടൊരു കടിക്കായ്
കൊണ്ടാട്ടമുളകുമുണ്ടെങ്കില്‍ ഉച്ചയൂണ് ഗംഭീരം
അതിഗംഭീരമതു തീര്‍ച്ച ....................ആഹാ......!!!

........................................ദിലീഷ് ഉഷസ്
 — with Manu Morpheus and 46 others.
Photo: ഉച്ചയൂണ് 
;;;;;;;;;;;;;;;;;;;;;;;
കൊച്ചുള്ളിയഞ്ചെണ്ണമെടുത്തതിനെ-
ത്തൊലികളഞ്ഞതിന്‍ കൂടെയൊരു
തൊലി കളഞ്ഞൊരുപുളിയന്‍ മാങ്ങയും 
പച്ചമുളകും കറിവേപ്പിലയും ജീരകവും 
പിഴുപുളിയുമുപ്പും തിരുമ്മിയെടുത്ത
തേങ്ങായും  ചേര്‍ത്തിതിനെയെല്ലാം 
കല്ലില്‍ വെച്ച് ചതചതച്ചരച്ചെടുത്ത് 
തൊട്ട് നാവില്‍ വെച്ച് ശ്ശ്ശ്ശ്......ന്ന്‍ പിടിച്ച്,
തിളയ്ക്കുന്നയെണ്ണയില്‍ കടുക് പൊട്ടിച്ച് 
ചോന്നുള്ളിയും പച്ചമുളകും വാട്ടിയെടുത്ത് 
മഞ്ഞള്‍പ്പൊടിയുമൊരുനുള്ള് മുളക്പൊടിയുംചേര്‍ത്ത്  
കുറുകിയ തൈരുകൊണ്ടൊരു പുളിശ്ശേരിയും,
കടുക് പൊട്ടിച്ചതിലേക്ക് ചോന്നുള്ളിയും 
പച്ചമുളകും പിരിയന്‍മുളകും വേപ്പിലയും 
തുനുതുനുയരിഞ്ഞ വെണ്ടക്കായും ചേര്‍ത്ത് 
എണ്ണയില്‍ വഴറ്റിയതിനെ മെഴുക്ക്‌പുരട്ടിയാക്കി ,
തിളച്ചവെള്ളത്തില്‍ കുത്തരി കഴുകിയിട്ട്
മുക്കാല് വേവുമ്പോ അടച്ചൂറ്റിയതിനെ 
അടച്ച് വെച്ചാവിയില്‍ വേവിച്ചെടുത്ത് ,
ഇലവിരിച്ചതിന്‍ കോണിലൊരു തൊടുകറിയായ്
കണ്ണിമാങ്ങാ അച്ചാറും വെച്ച് ചോറ് വിളമ്പി
ചമ്മന്തീം മെഴുക്കുപുരട്ടിയും പുളിശ്ശേരിയും 
കൂട്ടിപ്പിരട്ടിക്കഴിക്കുമ്പോളതിന്‍ കൂടൊരു കടിക്കായ്
കൊണ്ടാട്ടമുളകുമുണ്ടെങ്കില്‍ ഉച്ചയൂണ് ഗംഭീരം 
അതിഗംഭീരമതു തീര്‍ച്ച ....................ആഹാ......!!! 

........................................ദിലീഷ് ഉഷസ്
ഓര്‍മ്മയിലൊരു മഴക്കാലം
......................
മഴപെയ്തുയരുന്ന മരുഭൂവിന്‍ ഗന്ധം
ഓര്‍മ്മയിലെന്‍റെ നാടിന്‍ സുഗന്ധം
മറക്കുവാനാകില്ലൊരിക്കലുമീ
മണല്‍ക്കാട്ടിലുഴറി നടക്കുമ്പോഴും 

പരലിനായ് തോര്‍ത്ത് വിരിച്ചും കൊണ്ട്
വയലായ വയലെല്ലാം അലഞ്ഞ കാലം
വെള്ളത്തില്‍ ഞാഞ്ഞൂല് പൊന്തുമ്പോള്‍
തോര്‍ത്തിലെ പരലിനെ കളഞ്ഞന്നോടിയതും

വാഴത്തടികെട്ടി വെള്ളത്തിലൂടൊക്കെ
വഞ്ചി തുഴഞ്ഞ് തലകീഴെ മറിയുമ്പോ
പുതുപ്പനിയേറ്റീട്ട് ആവിക്കലത്തില്‍
തലപൂണ്ട് മൂടിപ്പുതച്ചൊരാപ്പനിക്കാലം

കയ്യില്‍ കൊരുക്കുന്ന ചൂണ്ടയിലൂടന്ന്‍
കൈ വഴുതിപ്പോകുന്ന മുഷിബ്ലാങ്കിയും,
കാരിമീനിന്‍റെ കൊമ്പ് കയ്യാഴ്ന്നിറങ്ങുമ്പോ
കൈ വെള്ളേ മുള്ളി നീറൊഴിയിച്ചതും .

മഴയാര്‍ത്ത് പെയ്യുമ്പോളിറയത്തിരുന്നിട്ട്‌
കപ്പയെ കാ‍ന്താരിയെരിയിച്ച നാളതില്‍
കപ്പക്കെരിവേറ്റാന്‍ കട്ടന്‍ വന്നതും
കാലങ്ങളായിട്ടും മറക്കാതെന്നോര്‍മ്മയില്‍

മലയാളനാടിന്‍റെ മണമുണ്ടിന്നിപ്പോഴും
മരുഭൂവിന്‍ ഗന്ധത്തില്‍ മയങ്ങുമ്പോഴും
മറക്കുവാനാകില്ലൊരിക്കലുമൊരുനാളും
മഴക്കാലമേകിയോരോര്‍മ്മകളും..!!

..........................................ദിലീഷ് ഉഷസ്
 — with Manu Morpheus and 47 others.
Photo: ഓര്‍മ്മയിലൊരു മഴക്കാലം 
......................
മഴപെയ്തുയരുന്ന മരുഭൂവിന്‍ ഗന്ധം   
ഓര്‍മ്മയിലെന്‍റെ  നാടിന്‍ സുഗന്ധം  
മറക്കുവാനാകില്ലൊരിക്കലുമീ 
മണല്‍ക്കാട്ടിലുഴറി നടക്കുമ്പോഴും 

പരലിനായ് തോര്‍ത്ത് വിരിച്ചും കൊണ്ട് 
വയലായ വയലെല്ലാം അലഞ്ഞ കാലം 
വെള്ളത്തില്‍ ഞാഞ്ഞൂല് പൊന്തുമ്പോള്‍
തോര്‍ത്തിലെ പരലിനെ കളഞ്ഞന്നോടിയതും    

വാഴത്തടികെട്ടി  വെള്ളത്തിലൂടൊക്കെ
വഞ്ചി തുഴഞ്ഞ് തലകീഴെ മറിയുമ്പോ
പുതുപ്പനിയേറ്റീട്ട് ആവിക്കലത്തില്‍
തലപൂണ്ട് മൂടിപ്പുതച്ചൊരാപ്പനിക്കാലം  

കയ്യില്‍ കൊരുക്കുന്ന ചൂണ്ടയിലൂടന്ന്‍
കൈ വഴുതിപ്പോകുന്ന മുഷിബ്ലാങ്കിയും,
കാരിമീനിന്‍റെ കൊമ്പ് കയ്യാഴ്ന്നിറങ്ങുമ്പോ
കൈ വെള്ളേ മുള്ളി നീറൊഴിയിച്ചതും  .

മഴയാര്‍ത്ത് പെയ്യുമ്പോളിറയത്തിരുന്നിട്ട്‌
കപ്പയെ കാ‍ന്താരിയെരിയിച്ച നാളതില്‍
കപ്പക്കെരിവേറ്റാന്‍  കട്ടന്‍ വന്നതും 
കാലങ്ങളായിട്ടും മറക്കാതെന്നോര്‍മ്മയില്‍ 

മലയാളനാടിന്‍റെ മണമുണ്ടിന്നിപ്പോഴും 
മരുഭൂവിന്‍ ഗന്ധത്തില്‍ മയങ്ങുമ്പോഴും 
മറക്കുവാനാകില്ലൊരിക്കലുമൊരുനാളും
മഴക്കാലമേകിയോരോര്‍മ്മകളും..!!

..........................................ദിലീഷ് ഉഷസ്
http://www.youtube.com/watch?v=lQHZBNapdQg
ചിലര്‍ .
......................
മാലാഖമാരെപ്പോലെയാണ് ചിലര്‍
തലോടല്‍ കൊണ്ട് വസന്തം തീര്‍ത്ത്
ദുഃഖങ്ങളെ പകുത്ത് വാങ്ങുന്നവര്‍
പരിഹാസത്തിലും പരിഭവിക്കാതെ
പ്രാണന്‍ കൊടുക്കാന്‍ മനസ്സുള്ളവര്‍

ഉള്ളിലാധി അഗ്നിയാകുമ്പോഴും
ഉള്ള് തുറന്ന് ചിരിതൂകിക്കൊണ്ട്
ഒരാളെയുമൊന്നുമറിയിക്കാതെ
അന്യന്‍റെ കണ്ണീരൊപ്പിക്കൊണ്ട്
നെഞ്ചോട്‌ ചേര്‍ത്ത് പിടിക്കുന്നവര്‍

നോവുലക്കുമ്പോഴും പുഞ്ചിരിപ്പൂവായ്
ചിരിച്ച് കളിവാക്ക് പറഞ്ഞ് കൊണ്ട്
നെഞ്ചുരുക്കങ്ങളില്‍ താങ്ങായിച്ചേര്‍ന്ന്‍
ആശ്വാസത്തിന്‍ കുളിര്‍ മഴ പെയ്യിച്ച്
സ്വയമെന്നുമുരുകിത്തീരുന്നവര്‍

എന്നാലുമുണ്ട് ചില കൂട്ടങ്ങള്‍
വാക്കിലും നോക്കിലും വിഷം നിറച്ചിവരെ
ഒരു തുപ്പിലൊതുക്കാന്‍ നടക്കുന്നവര്‍
അന്യന്‍റെ കണ്ണീരിലാഹ്ലാദം കൊണ്ട്
ഉമിയിലുരുക്കാന്‍ വെമ്പുന്നവര്‍

ഉമിത്തീയിലുരുക്കിയാലും
വാക്കിലോ നോക്കിലോ തളര്‍ന്നിടാതെ
തുപ്പിത്തെറിക്കും വിഷമേല്‍ക്കാതെ
ഉരുകുന്ന മനസ്സുകളില്‍ കുളിര്‍ നിറച്ച്
വെള്ളച്ചിറക് വീശി പറക്കുമവര്‍

.......................................................ദിലീഷ് ഉഷസ്
എന്‍റെ രസമിങ്ങനാ
...............................
എണ്ണയില്‍ കടുക് പൊട്ടും നേരം
കൊച്ചുള്ളി തുരുതുരെയരിഞ്ഞുമിട്ട്
വെളുത്തുള്ളി ചതച്ചതും കൂടെയിട്ട്
മൂപ്പായി ചോന്ന നിറം വരുമ്പോ
നാല് തക്കാളി നീളത്തിലരിഞ്ഞെടുത്ത്
വെളുത്തുള്ളിക്കൊപ്പമതെണ്ണേലിട്ട്
തവി കൊണ്ട് തട്ടി വഴറ്റും നേരം
പിരിയന്‍ മുളകിന്‍റെ തണ്ടൊടിച്ച്
നടു നുള്ളി തക്കാളിക്കൊപ്പമിട്ട്
മൂന്നാല് പച്ചമുളക് കീറിയിട്ട്
കറിവേപ്പിലയെ തലോടി മെല്ലെ
വെള്ളം നനച്ച് ഇലയടര്‍ത്തിയിട്ട്
മുളക് പൊടിയിട്ടതിന്‍ കൂടെ
മല്ലിപ്പൊടി മഞ്ഞള്‍ജീരകപ്പൊടീം
കുരുമുളക് പൊടീം ചേര്‍ത്തിളക്കി
പുളിയും പിഴിഞ്ഞാ വെള്ളം ചേര്‍ത്ത്
നുള്ള് കായപ്പൊടിയതിലും ചേര്‍ത്ത്
ഉപ്പിട്ട് മല്ലിയില വിതറിയിട്ട്
ഒന്നിളക്കിയാപ്പാത്രം അടച്ച് വെച്ച്
ചോറിടുമ്പോ പതിയേ തുറക്കണം
ആഹാ...........എന്താ ഒരു രസം .!!
"ദിലിയേ എന്നതാ ഈ ഉഷസ് ?"
പേരിന്‍റെ കൂടെയുള്ള ഉഷസ് എന്താണെന്ന് പലര്‍ക്കും അറിയില്ല
എന്നാല്‍ ചിലര്‍ക്കൊക്കെ അറിയാം താനും
എന്നാപ്പിന്നെ ഞാന്‍ തന്നെ അങ്ങ് പറയാം
നിങ്ങളുടെ ദില്ലി എന്ന ദിലി എന്ന ദില്ലുവിന്‍റെ സ്വന്തം അമ്മയുടെ പേരാണ് ഉഷസ്
ഉഷ എന്ന പേര് ഉഷസാണെനിക്കെന്നും അങ്ങനെയാണ് ദിലീഷ് ഉഷസ് ആയത് അത് ഈ എഫ് ബി യില്‍ വരുന്നതിനും മുന്നേ ,
അന്നൊക്കെ ആര് പേര് ചോദിച്ചാലും നീട്ടിയൊരു പറച്ചില്‍ ഉണ്ട്
ദിലീഷ് ഉഷസ്
അന്നൊരിക്കല്‍ പണി സ്ഥലത്ത് നിന്ന് ഉച്ചക്ക് ഉണ്ണാന്‍ വന്നപ്പോ വീടിന്‍റെ മുന്‍ വാതിലില്‍ തന്നെ അമ്മ ചിരിച്ചു കൊണ്ട് നില്‍പ്പുണ്ട്
എപ്പഴുമില്ലാത്ത ഈ ചിരി കണ്ടപ്പോഴേ എനിക്കെന്തോ കള്ളത്തരം മണത്തു
കൂട്ടിനും ചേട്ടനും നിന്ന് ചിരിക്കുന്നു
പിന്നേം ചോദിച്ചപ്പോ രണ്ടാളും ഒന്നിച്ചു വീടിന്‍റെ ചുവരിലേക്ക് കൈ ചൂണ്ടി
ചുവരില്‍ ഒരു ബോര്‍ഡ്   "ഉഷസ്"   വീടിനു പേര് അത് തന്നെ
"ഇത് കൊള്ളാല്ലോ എത്ര കൊടുത്തു ഇങ്ങനെ ചെയ്യിക്കാന്‍ ?"
90 എന്ന് കേട്ടപ്പോഴേ ഞെട്ടി അന്നെന്‍റെ വരുമാനം 210 രൂപ
പിന്നേം ഞെട്ടിയാല്‍ ഇപ്പോഴുള്ള ചിരി മായും എന്ന് നല്ല ഉറപ്പുള്ളത് കൊണ്ട് പിന്നെ ഞെട്ടാന്‍ പോയില്ല
കൈ കഴുകി ചോറും കഴിച്ചു നേരെ ജോലി സ്ഥലത്തേക്ക് പോയി

പിന്നെ ഇടക്കൊക്കെ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട് വീടിനു പുറത്തേക്ക് ഇറങ്ങിയാലും അകത്തേക്ക് കയറിയാലും കയ്യിലുള്ള തോര്‍ത്ത് കൊണ്ടോ സാരിത്തുമ്പ്‌ കൊണ്ട് ഒരു അഞ്ചാറു പ്രാവശ്യം എങ്കിലും ആ ബോര്‍ഡ് തുടച്ച് വൃത്തിയാക്കും
പലപ്പോഴും ഇങ്ങനെ കാണുമ്പോ ചോദിക്കാറുണ്ട് "തുടച്ച് തുടച്ച് അത് തേഞ്ഞ് പോകുമല്ലേ അമ്മേ "
അപ്പൊ വരുന്ന മറുപടി "നീ പോടാ നിനക്കെന്താ "
എന്നിട്ട് ഞാന്‍ കേള്‍ക്കാത്ത രീതിയില്‍ എന്തെങ്കിലും പറഞ്ഞിട്ട് അകത്തേക്ക് പോകും ,അകത്ത് ചെന്ന് പുറത്തേക്ക് ഒന്ന് നോക്കും ഞാന്‍ നോക്കുന്നുണ്ടോ എന്ന് ഉറപ്പായും നോക്കും എന്ന് അമ്മയ്ക്കും അറിയാം അപ്പൊ അകത്ത് നിന്ന് ഒരു പോടാ വിളിയും കൂടി കേള്‍ക്കാം
അത് കേള്‍ക്കാന്‍ തന്നെയാണ് ഞാന്‍ നോക്കുന്നതും 
വീടുകള്‍ തോറും മാറി മാറി താമസിക്കുമ്പോഴും ആ ബോര്‍ഡ് ഇളക്കി കയ്യില്‍ കരുതി പുതുതായി താമസിക്കുന്ന വീടിന്‍റെ ചുവരില്‍ ശ്രദ്ധയോടെ പതിച്ചു വെച്ച് അതില്‍ നോക്കി നിന്ന് അമ്മ വെറുതേ ഒന്ന് ചിരിക്കാറുണ്ട്

ഇന്നിപ്പോള്‍ സ്വന്തമായി ഒരുങ്ങുന്ന കൂരയുടെ ചുവരില്‍ ആ ബോര്‍ഡ് പതിക്കാനുള്ള കാത്തിരിപ്പാണ് ഉഷസ്
ബോര്‍ഡ് പതിച്ചു കഴിയുമ്പോ ആ വെറുതേ ഉള്ള ചിരി മാറി ചിലപ്പോള്‍ അതൊരു കരച്ചിലാവാം ഹൃദയം തുറന്നുള്ള സന്തോഷത്തിന്‍റെ ഉഷസുദിച്ചപോലെ.......................!!
ചൂണ്ടക്കാർ
"""""""""""""""""
മുനയൊടിഞ്ഞെങ്കിലും മിനുക്കിയെടുക്കും
തെളിവെള്ളം നോക്കി ചൂണ്ടയെറിയാൻ
അഴുക്ക വെള്ളത്തിലേപ്പോൽ
തെളിവെള്ളത്തിലതേൽക്കില്ലെന്നറിയാതെ

വിര കൊളുത്തി കാത്തിരിക്കുമ്പോ
ഇര വരാൻ മടിക്കുന്നത്‌ കണ്ടാൽ
വെളുപ്പൊന്നുകൂടി കറുപ്പിക്കും ചിലർ ,
മെഴുക്കിട്ടൊരുക്കിയാലുമത്‌
ഒന്ന് ചൂടേറ്റാൽ ഉരുകുമെന്നറിയാതെ

ചൂണ്ടക്കൊളുത്തൊടിഞ്ഞു വീണാലും
വളമിട്ട്‌ നിവർത്തി നിര്‍ത്തുമവര്‍
ഇരയെ നോക്കിവെള്ളമിറ്റിച്ച്
ചൂണ്ടയുരച്ച് മിനുക്കിയോരുക്കും

കറുപ്പെന്നോ വെളുപ്പെന്നോ അല്ല
തെളി വെള്ളത്തിൽ ചൂണ്ടയിടണം.
തെളിഞ്ഞ മനസ്സോടെ
ഇര വരില്ലൊരിക്കലും
തുണ വരും പല രൂപത്തിൽ
എറിയാൻ പഠിക്കണമെന്ന് മാത്രം

::::::ദിലീഷ്‌ ഉഷസ്‌
വിതക്കല്‍
;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;;
അവരന്നുമിന്നും ഒരേപോലെയാണ്
ആരാന്‍റെ കുടിയിലെയപ്പക്കഷ്ണം
സ്വന്തമാക്കി രുചിയറിഞ്ഞ് പോകും
ഉടയോനെ കാഴ്ചക്കാരനാക്കിയിട്ട്

കുരുത്തോലപ്പന്തലുയരുന്ന നോക്കി
മഞ്ഞച്ചരട് മുറുകുന്നതും കാത്ത്
കുടിയിലേക്ക് കണ്ണും നട്ടിരിക്കും 
പാതിരക്കുള്ള വരുത്ത് പോക്കിന്

ചൂട്ടും വീശിക്കൊണ്ട് പാതിരക്ക്
ഇലപ്പൊതിയിലായ് വന്ന് കേറും
കാമം മണക്കുന്ന മുല്ലപ്പൂക്കള്‍
ചിതല് തിന്നുന്ന ചെറ്റയിളക്കാന്‍

ചേറുമണക്കുന്നയാ കൂരക്കുള്ളില്‍
കോരന്‍ മുറുക്കിയ മഞ്ഞച്ചരടിന്‍റെ
കന്യകാത്വത്തിനവകാശവും വെച്ച്
ഇറയത്തന്നൊരു കടലൊഴുക്കാന്‍

വരുത്ത് പോക്കിന് വേഗം കുറഞ്ഞ്
അടിയാനിറയത്തൂന്നകത്താകുമ്പോ
അടിയാത്തിയുടെ അടിവയറ്റില്‍
വിത്ത് തളിര്‍ത്ത് തുടങ്ങിയിരിക്കും ...!!

......................................................ദിലീഷ് ഉഷസ്