Tuesday, December 16, 2014

http://youtu.be/lQHZBNapdQg
കണ്ണറിഞ്ഞിട്ടാണോ കൺ മണീ നീയെൻ
കനവുകളിലൂഹം നിറച്ച്‌ പോകുന്നത്‌
കരിയെഴുതിയ മിഴികളെ താലോലിച്ചതറിയാതെ
കനൽക്കൂട്‌ തീർത്ത്‌ നീ ഇന്നും ഉരുകുന്നത്‌
നിണമൊഴുകിയ മിഴികളിൽ പനിനീർ നിറച്ചത്‌
ന്യത്തതാളമറിയാതെ മനസ്സ്‌ പിടച്ചത്‌
നീയെന്ന സത്യത്തെ നെഞ്ചോടണച്ചത്‌
ഞാനെന്തെന്ന് നിന്നെ അറിയിക്കാനായിരുന്നില്ലേ
ഉതിരുന്ന വാക്കുകളിൽ പെട്ടുലഞ്ഞ്‌ പിണമായത്‌
കണ്ടതും കേട്ടതുമെല്ലാം കളിയായ്‌ കണ്ട്‌
കയർ മുറുകിയ മർക്കടനേപ്പോലെയാടിക്കളിച്ച്‌
കണ്ടതും കേട്ടതും മറക്കാൻ പഠിച്ചത്‌ കൊണ്ട്‌
അന്നുമിന്നും ഞാൻ ഞാനാനായിപ്പടർന്നത്‌
ഞാനെന്ന വാക്കിനെയറിയാതെയുഴറിയത്‌
ഞാനെന്നും ഞാനായും നീയെന്നും നീയായും
നിന്റെ വകതിരിച്ചുള്ള തിരിച്ചറിവുകൾ ആവാം ചിലപ്പോൾ..!!
നമ്മളൊരിക്കലും മസ്കീന്‍ അല്ല
..............................................................
രാവിലെ ഷോപ്പിലേക്ക് കയറി വന്ന കുവൈറ്റി കസ്റ്റമര്‍ എന്നോട് പറഞ്ഞതാണിത് " നിങ്ങള്‍ ഹിന്ദികള്‍ ഒരിക്കലും മസ്കീന്‍ (ഒന്നുമില്ലാത്തവര്‍ , പാവങ്ങള്‍ ) അല്ല അങ്ങനെ പറയുകയും ചെയ്യരുത് " എന്ന്‍
എമല്‍ഷന്‍ പെയിന്‍റ് ഗാലന്‍ മൂന്ന്‍ കെ ഡി എന്ന് പറഞ്ഞപ്പോ ഞാന്‍ മസ്കീന്‍ കുവൈറ്റി ആണെന്ന് എന്നോട് പറഞ്ഞതിന് " കുവൈറ്റികള്‍ മസ്കീന്‍ ആണോ ഞങ്ങള്‍ ഹിന്ദികള്‍ അല്ലെ മസ്കീന്‍" എന്ന് ചോദിച്ചതിനു എനിക്ക് തന്ന മറുപടി ആണത്
പോകുവാന്‍ തുടങ്ങിയ കുവൈറ്റി എന്നോടിങ്ങനെ പറഞ്ഞു കൊണ്ട് കസേരയിലേക്ക് ഒന്ന് കൂടി അമര്‍ന്നു .
ചോദ്യങ്ങള്‍ ഓരോന്നായ് വരാന്‍ തുടങ്ങി എന്‍റെ നേരെ
"കുവൈറ്റികള്‍ക്ക് കഴിക്കാന്‍ ആഹാരം കൊടുത്തത് ആരാണെന്ന് അറിയാമോ നിനക്ക് ?"
കുവൈറ്റികള്‍ക്ക് വസ്ത്രങ്ങള്‍ കൊടുത്തതും ആരാണെന്ന് അറിയാമോ ?"
കുവൈറ്റിലെ ഏറ്റവും വലിയ ബിസിനസുകാര്‍ ആരെന്നു നിനക്കറിയാമോ ?"
കുവൈറ്റില്‍ എണ്ണപ്പാടം കണ്ടു പിടിച്ചത് ആരാണെന്ന് നിനക്കറിയാമോ ?"
ഇനിയും കുറെ ചോദ്യങ്ങള്‍ ചോദിച്ചു എന്നോട്
അതിനെല്ലാം ഹിന്ദി എന്ന ഉത്തരം കൊടുക്കുമ്പോ മനസ് ലോകത്തിന്‍റെ നെറുകയില്‍ എത്തിയിരുന്നു
"കുവൈറ്റിലെ ഒരു ഷേക്ക് ഇന്ത്യയില്‍ വന്നാല്‍ അവിടെ ആരും അറിയാന്‍ പോകുന്നില്ല പക്ഷെ ലുലു യൂസഫലി കുവൈറ്റില്‍ വന്നാല്‍ കുവൈറ്റ്‌ മുഴുവനും അറിയും യൂസഫലി കുവൈറ്റില്‍ വന്നു എന്ന് "
അദ്ദേഹം ഇങ്ങനെ സംസാരം തുടരുകയാണ്
"കുവൈറ്റികള്‍ക്ക് എന്തറിയാം ,നിങ്ങള്‍ ഹിന്ദികള്‍ ഇല്ലെങ്കില്‍ കുവൈറ്റില്‍ ഒന്നും നടക്കില്ല , "
കുവൈറ്റ്‌ പെട്രോളിയത്തിലെ ജോലിക്കാരനായ അദ്ദേഹം തന്‍റെ ഹെഡ് ആയി ജോലി ചെയ്യുന്നവര്‍ എല്ലാം ഹിന്ദികള്‍ ആണെന്ന് പറഞ്ഞപ്പോ ആ മുഖത്ത് നമ്മുടെ നാടിനോടുള്ള സ്നേഹവും നന്ദിയും എല്ലാം ആ മുഖത്ത് നിന്നും എനിക്ക് വായിക്കാന്‍ കഴിഞ്ഞു
യാത്ര പറഞ്ഞു പോകാന്‍ നേരം അദ്ദേഹം എന്നോട് പറഞ്ഞു
"ഹിന്ദികള്‍ എല്ലാ പണിയും ഇവിടെ ചെയ്യുന്നുണ്ട് തൂപ്പ് പണി മുതല്‍ വലിയ കമ്പനി മുതലാളികളായും പക്ഷെ ഹിന്ദികള്‍ ഒരിക്കലും മസ്കീന്‍ അല്ല മസ്കീന്‍ ആണെന്ന് പറയുകയും ചെയ്യരുത് ഹിന്ദികള്‍ ആണ് കുവൈറ്റിനെ കുവൈറ്റ്‌ ആക്കിയത് ഒരു കാലത്ത് കുവൈറ്റ്‌ ദിനാര്‍ വരുന്നതിനു മുന്പ് ഇന്ത്യന്‍ രൂപ തന്നെയായിരുന്നു ഇവിടെയും , ഇന്ത്യയില്‍ നിന്നുള്ള ഭക്ഷണമാണ് കഴിച്ചിരുന്നത് ",
, "ലോകത്തിന്‍റെ അമ്മയാണ് ഇന്ത്യ "എന്ന് അദ്ദേഹം പറഞ്ഞപ്പോ പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷം തോന്നി ജനിച്ചതും ഇപ്പൊ ജീവിക്കുന്നതും ഒരു ഇന്ത്യാക്കാരന്‍ ആണെന്നതില്‍ അതിയായ അഭിമാനവും ..!!
നമ്മളൊരിക്കലും മസ്കീന്‍ അല്ല
അങ്ങനെ ഒരിക്കലും പറയുകയുമരുത്
..................................ജയ്‌ ഹിന്ദ്‌............................................
ദിലീഷ് ഉഷസ്
കുറിപ്പ്‌
::::::::::::::
കഠാരയേക്കാളും മൂർച്ചയേറും ചിലപ്പോ
വാക്കുകളിൽ അഗ്നി പടർത്തിയെത്തുന്ന കൂരമ്പുകൾക്ക്‌
അമ്പേറ്റ്‌ തികട്ടുന്ന വിങ്ങലുകൾക്ക്‌ മരണത്തിന്റെ ഈണവുമുണ്ടാകും
തണുത്ത കാറ്റിന്റെ അകമ്പടിയോടെയുള്ള ശബ്ദമില്ലാത്ത സ്പർശ്ശവും
ചാവു കടലിന്നുപ്പ്‌ നുണഞ്ഞ്‌ നീന്തിത്തുടിക്കുമ്പൊ
ചത്തതോ മരണപ്പെട്ടതോ എന്നറിയില്ലൊരാളും
പൂട്ടിയിട്ട പെരുവിരലിനെ നോക്കി വിലപിക്കും
കൂരമ്പ്‌ നിറച്ച നാവ്‌ കൊണ്ട്‌ സ്തുതിപ്പാടിക്കരയും
മരണപ്പെട്ടവന്റെ മരണക്കുറിപ്പ്‌ നോക്കിയാരും കരയില്ല
കുഴിമൂടിപ്പോയവനെയോർത്ത്‌ വിഭ്രാന്തിയാർക്കും വരില്ല
വെന്ത്‌ വെണ്ണീറായ ചാരം പോലെ ഒരു കാറ്റിൽ പടരാം
ആർക്കുമടിയറവ്‌ വെയ്ക്കാത്തൊരു കാറ്റിൻ ഗതി പോലെ
നോവിച്ചു പോകുന്ന കുന്തമുനകളൊരിക്കലുമറിയില്ല
നോവേറ്റവന്റെ നൊമ്പരമോ വേദനയോ ഒന്നും
ചീന്തിയൊഴുകുന്ന രക്തം നോക്കി വിലപിക്കില്ല
അവകാശപ്പെട്ടവനെത്തേടിയേയതെത്തൂ എന്നറിഞ്ഞ്‌ കൊണ്ട്
നിമിഷങ്ങളങ്ങനെയാണെപ്പോഴും കൂടാതെ നിൽക്കും
വരുന്നതും പോകുന്നതും ആരെന്ന് നോക്കാതെയന്നുമിന്നും
നടനമാടിക്കഴിഞ്ഞെല്ലെങ്കിലും കുരുക്കിടാനെപ്പോഴും കാണും
നമ്മെയറിയാതെ പോകുന്ന ഹ്യദയനൊമ്പരങ്ങളിലൂടെയെങ്കിലും
ദിലീഷ്‌ ഉഷസ്‌

Saturday, July 12, 2014


പുളിപ്പ്
..................
കരിപിടിച്ച മങ്കലത്തിനുമുണ്ട്
കണ്ണീരുണങ്ങാത്ത ഓര്‍മ്മകള്‍
കാലത്തിന്‍റെ കുത്തൊഴുക്കില്‍
കഥ മാത്രമായ നൊമ്പരങ്ങള്‍ 

കാലങ്ങളേറെക്കഴിഞ്ഞാലും
കവിളു നനയിക്കുമിന്നും
കരിപിടിച്ചയാ മങ്കലവും
കലത്തിലെ പഴങ്കഞ്ഞിപ്പുളിപ്പും

കാന്താരിയും ചോന്നുള്ളിയും
കലത്തിലെ ചോറിലരിഞ്ഞിട്ട്
കാലത്തെണീറ്റ് വായും കഴുകി
കലത്തിനെ തുടയിലേറ്റിയ നാളുകള്‍

കയ്യേലും മേത്തുമെല്ലാം കരിയായാലും
കലമൂറ്റിക്കുടിച്ച് ഏമ്പക്കം വിട്ട്
കാന്താരിയുടെ എരിയും പിടിച്ച്
കലത്തേയും കൈചുറ്റിയിരുന്ന പുലരികള്‍

കല്ലിലരച്ച ചമ്മന്തിയും തൈരും
കരിയാതെ ചുട്ടെടുത്ത ഉണക്കമീനും
കലത്തിലെ പഴങ്കഞ്ഞിപ്പുളിപ്പിന്
കാലം കഴിയുന്തോറും രുചിയേറ്റുകയാണ്

കാലമൊരുപാട് മാറിയെങ്കിലും
കരിപിടിച്ച മങ്കലവും പുളിപ്പും
കണ്ണ്‍ നനയുന്നോര്‍മ്മ പോലെയിന്നും
കൈ വിടാതെ സൂക്ഷിക്കുകയാണ് മനസ്സില്‍....!!

.......................................ദിലീഷ് ഉഷസ്
 

  1. മുഖംമൂടി
    ..........................
    കവിതപ്പനി മൂത്തപ്പോഴാണ്
    മനസ്സിനെ കല്ല്‌പോലാക്കി
    അടച്ചുപൂട്ടിയ ചെവിയുമായ്
    മഹാകാവ്യം രചിക്കാനിരുന്നത് 

    കോറിയിട്ട വരകള്‍ക്കെല്ലാം
    തീവ്രത പോരെന്ന് കണ്ടപ്പോ
    ചോര പുരട്ടിയെഴുതിയത് കൊണ്ടാണ്
    ഉറുമ്പുകള്‍ കൂട്ടം കൂടിയത്

    എഴുതിക്കൂട്ടിയതെല്ലാം
    ചുരുട്ടിയെറിഞ്ഞപ്പോഴാണ്
    വാക്കുകള്‍ കൂട്ടിയിടിച്ചതും
    ആളിയത് കത്തിയതും

    എഴുതിയിട്ടുമെഴുതിയിട്ടും
    കാവ്യാംശം കാണാതെ
    വാക്കുകളെ തെറി പറഞ്ഞ്
    ചവറ്റ്കുട്ടയെ നോക്കിയത്

    ചവറ്റ് കുട്ടയിലെ വാക്കുകള്‍ക്ക്
    തീര്‍ത്താല്‍ തീരാത്ത പകയുണ്ടെന്ന്
    നിവരാത്ത വിരലുകളെന്നോട്
    പറയേണ്ടി വന്നുയീയെഴുത്ത് നിര്‍ത്താന്‍

    തോല്‍ക്കാന്‍ മനസ്സില്ലാതെ
    സദാചാരത്തിന്‍റെ വാളെടുത്ത്
    തെരുവിലിറങ്ങിയപ്പോഴാണ്
    തെരുവ് തെറി പറഞ്ഞത്

    തെരുവിനേയും തെറി പറഞ്ഞ്
    വാളോങ്ങി മുന്നോട്ട് കുതിച്ചപ്പോഴാണ്
    ഇരുളിനെ മറവാക്കിക്കൊണ്ട്
    രാജാവ് നഗ്നനാണെന്നാരോ കൂവിയത്

    പുഴയില്‍ കണ്ട പ്രതിബിംബമാണ്
    എന്നോട് തന്നെയപ്പോള്‍ ചോദിച്ചത്
    കാവ്യമെഴുതാന്‍ നീ കവിയാണോ ?
    സദാചാരം പറയാന്‍ നീ പുണ്ണ്യവാളനോ?

    അക്ഷരങ്ങളെ വ്യഭിചരിക്കുന്നവനും
    ഇരുളിന്‍ മറവിലെ സദാചാരത്തിനും
    മഹാകാവ്യമാകാനോ പുണ്ണ്യവാളനാകാനോ
    കഴിയില്ലെന്ന തിരിച്ചറിവുണ്ടായതുമപ്പോഴാണ് ..!!

    ............................................ദിലീഷ് ഉഷസ്
     —
  1. കാ‍ന്താരിപ്പെണ്ണ് .
    ................................................
    കാര്‍മുകില്‍ ചേലൊത്ത പെണ്ണ്
    കനകത്തില്‍ പൊതിയാതെ
    കണ്‍മഷി എഴുതാതെ
    കാ‍ന്താരി പോലൊരു പെണ്ണ് 

    കണ്ണേറു കിട്ടുന്നോള്‍
    കാലത്തെ ഭയക്കെണ്ടോള്‍
    കതിരവന്‍ മറയും മുന്നേ
    കുടിലിലണയേണ്ടോള്‍

    കണ്ണീരുമൊളിപ്പിച്ച്
    കനലെരിയും വയറുമായ്
    കടക്കണ്ണില്‍ ഭീതിയോടെ
    കനല്‍ വഴി താണ്ടുന്നോള്‍

    കരയാനറിയാത്തോള്‍
    കദനം പറയാത്തോള്‍
    കനലുരുകും വഴിയില്‍
    കരുത്തോടെ നില്‍ക്കേണ്ടോള്‍

    കാര്‍മുകില്‍ ചേലൊത്ത
    കനകത്തില്‍ പൊതിയാത്ത
    കാ‍ന്താരി പോലൊരു
    കണ്ണെഴുതാത്ത കറുമ്പിപ്പെണ്ണ്

    ...........................................................ദിലീഷ് ഉഷസ്
    ഫോട്ടോ കടപ്പാട് Satheesan Nair
     — with Manu Morpheus and 47 others.

    Photo: കാ‍ന്താരിപ്പെണ്ണ് .
................................................
കാര്‍മുകില്‍ ചേലൊത്ത പെണ്ണ് 
കനകത്തില്‍ പൊതിയാതെ 
കണ്‍മഷി എഴുതാതെ 
കാ‍ന്താരി പോലൊരു പെണ്ണ് 

കണ്ണേറു കിട്ടുന്നോള്‍ 
കാലത്തെ ഭയക്കെണ്ടോള്‍ 
കതിരവന്‍ മറയും മുന്നേ 
കുടിലിലണയേണ്ടോള്‍ 

കണ്ണീരുമൊളിപ്പിച്ച്
കനലെരിയും വയറുമായ് 
കടക്കണ്ണില്‍ ഭീതിയോടെ 
കനല്‍ വഴി താണ്ടുന്നോള്‍ 

കരയാനറിയാത്തോള്‍ 
കദനം പറയാത്തോള്‍ 
കനലുരുകും വഴിയില്‍ 
കരുത്തോടെ നില്‍ക്കേണ്ടോള്‍ 

കാര്‍മുകില്‍ ചേലൊത്ത 
കനകത്തില്‍ പൊതിയാത്ത 
കാ‍ന്താരി പോലൊരു 
കണ്ണെഴുതാത്ത കറുമ്പിപ്പെണ്ണ് 

...........................................................ദിലീഷ് ഉഷസ് 
ഫോട്ടോ കടപ്പാട് Satheesan Nair
ഉച്ചയൂണ്
;;;;;;;;;;;;;;;;;;;;;;;
കൊച്ചുള്ളിയഞ്ചെണ്ണമെടുത്തതിനെ-
ത്തൊലികളഞ്ഞതിന്‍ കൂടെയൊരു
തൊലി കളഞ്ഞൊരുപുളിയന്‍ മാങ്ങയും
പച്ചമുളകും കറിവേപ്പിലയും ജീരകവും 
പിഴുപുളിയുമുപ്പും തിരുമ്മിയെടുത്ത
തേങ്ങായും ചേര്‍ത്തിതിനെയെല്ലാം
കല്ലില്‍ വെച്ച് ചതചതച്ചരച്ചെടുത്ത്
തൊട്ട് നാവില്‍ വെച്ച് ശ്ശ്ശ്ശ്......ന്ന്‍ പിടിച്ച്,
തിളയ്ക്കുന്നയെണ്ണയില്‍ കടുക് പൊട്ടിച്ച്
ചോന്നുള്ളിയും പച്ചമുളകും വാട്ടിയെടുത്ത്
മഞ്ഞള്‍പ്പൊടിയുമൊരുനുള്ള് മുളക്പൊടിയുംചേര്‍ത്ത്
കുറുകിയ തൈരുകൊണ്ടൊരു പുളിശ്ശേരിയും,
കടുക് പൊട്ടിച്ചതിലേക്ക് ചോന്നുള്ളിയും
പച്ചമുളകും പിരിയന്‍മുളകും വേപ്പിലയും
തുനുതുനുയരിഞ്ഞ വെണ്ടക്കായും ചേര്‍ത്ത്
എണ്ണയില്‍ വഴറ്റിയതിനെ മെഴുക്ക്‌പുരട്ടിയാക്കി ,
തിളച്ചവെള്ളത്തില്‍ കുത്തരി കഴുകിയിട്ട്
മുക്കാല് വേവുമ്പോ അടച്ചൂറ്റിയതിനെ
അടച്ച് വെച്ചാവിയില്‍ വേവിച്ചെടുത്ത് ,
ഇലവിരിച്ചതിന്‍ കോണിലൊരു തൊടുകറിയായ്
കണ്ണിമാങ്ങാ അച്ചാറും വെച്ച് ചോറ് വിളമ്പി
ചമ്മന്തീം മെഴുക്കുപുരട്ടിയും പുളിശ്ശേരിയും
കൂട്ടിപ്പിരട്ടിക്കഴിക്കുമ്പോളതിന്‍ കൂടൊരു കടിക്കായ്
കൊണ്ടാട്ടമുളകുമുണ്ടെങ്കില്‍ ഉച്ചയൂണ് ഗംഭീരം
അതിഗംഭീരമതു തീര്‍ച്ച ....................ആഹാ......!!!

........................................ദിലീഷ് ഉഷസ്
 — with Manu Morpheus and 46 others.
Photo: ഉച്ചയൂണ് 
;;;;;;;;;;;;;;;;;;;;;;;
കൊച്ചുള്ളിയഞ്ചെണ്ണമെടുത്തതിനെ-
ത്തൊലികളഞ്ഞതിന്‍ കൂടെയൊരു
തൊലി കളഞ്ഞൊരുപുളിയന്‍ മാങ്ങയും 
പച്ചമുളകും കറിവേപ്പിലയും ജീരകവും 
പിഴുപുളിയുമുപ്പും തിരുമ്മിയെടുത്ത
തേങ്ങായും  ചേര്‍ത്തിതിനെയെല്ലാം 
കല്ലില്‍ വെച്ച് ചതചതച്ചരച്ചെടുത്ത് 
തൊട്ട് നാവില്‍ വെച്ച് ശ്ശ്ശ്ശ്......ന്ന്‍ പിടിച്ച്,
തിളയ്ക്കുന്നയെണ്ണയില്‍ കടുക് പൊട്ടിച്ച് 
ചോന്നുള്ളിയും പച്ചമുളകും വാട്ടിയെടുത്ത് 
മഞ്ഞള്‍പ്പൊടിയുമൊരുനുള്ള് മുളക്പൊടിയുംചേര്‍ത്ത്  
കുറുകിയ തൈരുകൊണ്ടൊരു പുളിശ്ശേരിയും,
കടുക് പൊട്ടിച്ചതിലേക്ക് ചോന്നുള്ളിയും 
പച്ചമുളകും പിരിയന്‍മുളകും വേപ്പിലയും 
തുനുതുനുയരിഞ്ഞ വെണ്ടക്കായും ചേര്‍ത്ത് 
എണ്ണയില്‍ വഴറ്റിയതിനെ മെഴുക്ക്‌പുരട്ടിയാക്കി ,
തിളച്ചവെള്ളത്തില്‍ കുത്തരി കഴുകിയിട്ട്
മുക്കാല് വേവുമ്പോ അടച്ചൂറ്റിയതിനെ 
അടച്ച് വെച്ചാവിയില്‍ വേവിച്ചെടുത്ത് ,
ഇലവിരിച്ചതിന്‍ കോണിലൊരു തൊടുകറിയായ്
കണ്ണിമാങ്ങാ അച്ചാറും വെച്ച് ചോറ് വിളമ്പി
ചമ്മന്തീം മെഴുക്കുപുരട്ടിയും പുളിശ്ശേരിയും 
കൂട്ടിപ്പിരട്ടിക്കഴിക്കുമ്പോളതിന്‍ കൂടൊരു കടിക്കായ്
കൊണ്ടാട്ടമുളകുമുണ്ടെങ്കില്‍ ഉച്ചയൂണ് ഗംഭീരം 
അതിഗംഭീരമതു തീര്‍ച്ച ....................ആഹാ......!!! 

........................................ദിലീഷ് ഉഷസ്
ഓര്‍മ്മയിലൊരു മഴക്കാലം
......................
മഴപെയ്തുയരുന്ന മരുഭൂവിന്‍ ഗന്ധം
ഓര്‍മ്മയിലെന്‍റെ നാടിന്‍ സുഗന്ധം
മറക്കുവാനാകില്ലൊരിക്കലുമീ
മണല്‍ക്കാട്ടിലുഴറി നടക്കുമ്പോഴും 

പരലിനായ് തോര്‍ത്ത് വിരിച്ചും കൊണ്ട്
വയലായ വയലെല്ലാം അലഞ്ഞ കാലം
വെള്ളത്തില്‍ ഞാഞ്ഞൂല് പൊന്തുമ്പോള്‍
തോര്‍ത്തിലെ പരലിനെ കളഞ്ഞന്നോടിയതും

വാഴത്തടികെട്ടി വെള്ളത്തിലൂടൊക്കെ
വഞ്ചി തുഴഞ്ഞ് തലകീഴെ മറിയുമ്പോ
പുതുപ്പനിയേറ്റീട്ട് ആവിക്കലത്തില്‍
തലപൂണ്ട് മൂടിപ്പുതച്ചൊരാപ്പനിക്കാലം

കയ്യില്‍ കൊരുക്കുന്ന ചൂണ്ടയിലൂടന്ന്‍
കൈ വഴുതിപ്പോകുന്ന മുഷിബ്ലാങ്കിയും,
കാരിമീനിന്‍റെ കൊമ്പ് കയ്യാഴ്ന്നിറങ്ങുമ്പോ
കൈ വെള്ളേ മുള്ളി നീറൊഴിയിച്ചതും .

മഴയാര്‍ത്ത് പെയ്യുമ്പോളിറയത്തിരുന്നിട്ട്‌
കപ്പയെ കാ‍ന്താരിയെരിയിച്ച നാളതില്‍
കപ്പക്കെരിവേറ്റാന്‍ കട്ടന്‍ വന്നതും
കാലങ്ങളായിട്ടും മറക്കാതെന്നോര്‍മ്മയില്‍

മലയാളനാടിന്‍റെ മണമുണ്ടിന്നിപ്പോഴും
മരുഭൂവിന്‍ ഗന്ധത്തില്‍ മയങ്ങുമ്പോഴും
മറക്കുവാനാകില്ലൊരിക്കലുമൊരുനാളും
മഴക്കാലമേകിയോരോര്‍മ്മകളും..!!

..........................................ദിലീഷ് ഉഷസ്
 — with Manu Morpheus and 47 others.
Photo: ഓര്‍മ്മയിലൊരു മഴക്കാലം 
......................
മഴപെയ്തുയരുന്ന മരുഭൂവിന്‍ ഗന്ധം   
ഓര്‍മ്മയിലെന്‍റെ  നാടിന്‍ സുഗന്ധം  
മറക്കുവാനാകില്ലൊരിക്കലുമീ 
മണല്‍ക്കാട്ടിലുഴറി നടക്കുമ്പോഴും 

പരലിനായ് തോര്‍ത്ത് വിരിച്ചും കൊണ്ട് 
വയലായ വയലെല്ലാം അലഞ്ഞ കാലം 
വെള്ളത്തില്‍ ഞാഞ്ഞൂല് പൊന്തുമ്പോള്‍
തോര്‍ത്തിലെ പരലിനെ കളഞ്ഞന്നോടിയതും    

വാഴത്തടികെട്ടി  വെള്ളത്തിലൂടൊക്കെ
വഞ്ചി തുഴഞ്ഞ് തലകീഴെ മറിയുമ്പോ
പുതുപ്പനിയേറ്റീട്ട് ആവിക്കലത്തില്‍
തലപൂണ്ട് മൂടിപ്പുതച്ചൊരാപ്പനിക്കാലം  

കയ്യില്‍ കൊരുക്കുന്ന ചൂണ്ടയിലൂടന്ന്‍
കൈ വഴുതിപ്പോകുന്ന മുഷിബ്ലാങ്കിയും,
കാരിമീനിന്‍റെ കൊമ്പ് കയ്യാഴ്ന്നിറങ്ങുമ്പോ
കൈ വെള്ളേ മുള്ളി നീറൊഴിയിച്ചതും  .

മഴയാര്‍ത്ത് പെയ്യുമ്പോളിറയത്തിരുന്നിട്ട്‌
കപ്പയെ കാ‍ന്താരിയെരിയിച്ച നാളതില്‍
കപ്പക്കെരിവേറ്റാന്‍  കട്ടന്‍ വന്നതും 
കാലങ്ങളായിട്ടും മറക്കാതെന്നോര്‍മ്മയില്‍ 

മലയാളനാടിന്‍റെ മണമുണ്ടിന്നിപ്പോഴും 
മരുഭൂവിന്‍ ഗന്ധത്തില്‍ മയങ്ങുമ്പോഴും 
മറക്കുവാനാകില്ലൊരിക്കലുമൊരുനാളും
മഴക്കാലമേകിയോരോര്‍മ്മകളും..!!

..........................................ദിലീഷ് ഉഷസ്
http://www.youtube.com/watch?v=lQHZBNapdQg
ചിലര്‍ .
......................
മാലാഖമാരെപ്പോലെയാണ് ചിലര്‍
തലോടല്‍ കൊണ്ട് വസന്തം തീര്‍ത്ത്
ദുഃഖങ്ങളെ പകുത്ത് വാങ്ങുന്നവര്‍
പരിഹാസത്തിലും പരിഭവിക്കാതെ
പ്രാണന്‍ കൊടുക്കാന്‍ മനസ്സുള്ളവര്‍

ഉള്ളിലാധി അഗ്നിയാകുമ്പോഴും
ഉള്ള് തുറന്ന് ചിരിതൂകിക്കൊണ്ട്
ഒരാളെയുമൊന്നുമറിയിക്കാതെ
അന്യന്‍റെ കണ്ണീരൊപ്പിക്കൊണ്ട്
നെഞ്ചോട്‌ ചേര്‍ത്ത് പിടിക്കുന്നവര്‍

നോവുലക്കുമ്പോഴും പുഞ്ചിരിപ്പൂവായ്
ചിരിച്ച് കളിവാക്ക് പറഞ്ഞ് കൊണ്ട്
നെഞ്ചുരുക്കങ്ങളില്‍ താങ്ങായിച്ചേര്‍ന്ന്‍
ആശ്വാസത്തിന്‍ കുളിര്‍ മഴ പെയ്യിച്ച്
സ്വയമെന്നുമുരുകിത്തീരുന്നവര്‍

എന്നാലുമുണ്ട് ചില കൂട്ടങ്ങള്‍
വാക്കിലും നോക്കിലും വിഷം നിറച്ചിവരെ
ഒരു തുപ്പിലൊതുക്കാന്‍ നടക്കുന്നവര്‍
അന്യന്‍റെ കണ്ണീരിലാഹ്ലാദം കൊണ്ട്
ഉമിയിലുരുക്കാന്‍ വെമ്പുന്നവര്‍

ഉമിത്തീയിലുരുക്കിയാലും
വാക്കിലോ നോക്കിലോ തളര്‍ന്നിടാതെ
തുപ്പിത്തെറിക്കും വിഷമേല്‍ക്കാതെ
ഉരുകുന്ന മനസ്സുകളില്‍ കുളിര്‍ നിറച്ച്
വെള്ളച്ചിറക് വീശി പറക്കുമവര്‍

.......................................................ദിലീഷ് ഉഷസ്
എന്‍റെ രസമിങ്ങനാ
...............................
എണ്ണയില്‍ കടുക് പൊട്ടും നേരം
കൊച്ചുള്ളി തുരുതുരെയരിഞ്ഞുമിട്ട്
വെളുത്തുള്ളി ചതച്ചതും കൂടെയിട്ട്
മൂപ്പായി ചോന്ന നിറം വരുമ്പോ
നാല് തക്കാളി നീളത്തിലരിഞ്ഞെടുത്ത്
വെളുത്തുള്ളിക്കൊപ്പമതെണ്ണേലിട്ട്
തവി കൊണ്ട് തട്ടി വഴറ്റും നേരം
പിരിയന്‍ മുളകിന്‍റെ തണ്ടൊടിച്ച്
നടു നുള്ളി തക്കാളിക്കൊപ്പമിട്ട്
മൂന്നാല് പച്ചമുളക് കീറിയിട്ട്
കറിവേപ്പിലയെ തലോടി മെല്ലെ
വെള്ളം നനച്ച് ഇലയടര്‍ത്തിയിട്ട്
മുളക് പൊടിയിട്ടതിന്‍ കൂടെ
മല്ലിപ്പൊടി മഞ്ഞള്‍ജീരകപ്പൊടീം
കുരുമുളക് പൊടീം ചേര്‍ത്തിളക്കി
പുളിയും പിഴിഞ്ഞാ വെള്ളം ചേര്‍ത്ത്
നുള്ള് കായപ്പൊടിയതിലും ചേര്‍ത്ത്
ഉപ്പിട്ട് മല്ലിയില വിതറിയിട്ട്
ഒന്നിളക്കിയാപ്പാത്രം അടച്ച് വെച്ച്
ചോറിടുമ്പോ പതിയേ തുറക്കണം
ആഹാ...........എന്താ ഒരു രസം .!!