കുറിപ്പ്
::::::::::::::
കഠാരയേക്കാളും മൂർച്ചയേറും ചിലപ്പോ
വാക്കുകളിൽ അഗ്നി പടർത്തിയെത്തുന്ന കൂരമ്പുകൾക്ക്
അമ്പേറ്റ് തികട്ടുന്ന വിങ്ങലുകൾക്ക് മരണത്തിന്റെ ഈണവുമുണ്ടാകും
തണുത്ത കാറ്റിന്റെ അകമ്പടിയോടെയുള്ള ശബ്ദമില്ലാത്ത സ്പർശ്ശവും

ചാവു കടലിന്നുപ്പ് നുണഞ്ഞ് നീന്തിത്തുടിക്കുമ്പൊ
ചത്തതോ മരണപ്പെട്ടതോ എന്നറിയില്ലൊരാളും
പൂട്ടിയിട്ട പെരുവിരലിനെ നോക്കി വിലപിക്കും
കൂരമ്പ് നിറച്ച നാവ് കൊണ്ട് സ്തുതിപ്പാടിക്കരയും

മരണപ്പെട്ടവന്റെ മരണക്കുറിപ്പ് നോക്കിയാരും കരയില്ല
കുഴിമൂടിപ്പോയവനെയോർത്ത് വിഭ്രാന്തിയാർക്കും വരില്ല
വെന്ത് വെണ്ണീറായ ചാരം പോലെ ഒരു കാറ്റിൽ പടരാം
ആർക്കുമടിയറവ് വെയ്ക്കാത്തൊരു കാറ്റിൻ ഗതി പോലെ

നോവിച്ചു പോകുന്ന കുന്തമുനകളൊരിക്കലുമറിയില്ല
നോവേറ്റവന്റെ നൊമ്പരമോ വേദനയോ ഒന്നും
ചീന്തിയൊഴുകുന്ന രക്തം നോക്കി വിലപിക്കില്ല
അവകാശപ്പെട്ടവനെത്തേടിയേയതെത്തൂ എന്നറിഞ്ഞ് കൊണ്ട്

നിമിഷങ്ങളങ്ങനെയാണെപ്പോഴും കൂടാതെ നിൽക്കും
വരുന്നതും പോകുന്നതും ആരെന്ന് നോക്കാതെയന്നുമിന്നും
നടനമാടിക്കഴിഞ്ഞെല്ലെങ്കിലും കുരുക്കിടാനെപ്പോഴും കാണും
നമ്മെയറിയാതെ പോകുന്ന ഹ്യദയനൊമ്പരങ്ങളിലൂടെയെങ്കിലും

ദിലീഷ് ഉഷസ്
No comments:
Post a Comment