കണ്ണറിഞ്ഞിട്ടാണോ കൺ മണീ നീയെൻ
കനവുകളിലൂഹം നിറച്ച് പോകുന്നത്
കരിയെഴുതിയ മിഴികളെ താലോലിച്ചതറിയാതെ
കനൽക്കൂട് തീർത്ത് നീ ഇന്നും ഉരുകുന്നത്
കനവുകളിലൂഹം നിറച്ച് പോകുന്നത്
കരിയെഴുതിയ മിഴികളെ താലോലിച്ചതറിയാതെ
കനൽക്കൂട് തീർത്ത് നീ ഇന്നും ഉരുകുന്നത്
നിണമൊഴുകിയ മിഴികളിൽ പനിനീർ നിറച്ചത്
ന്യത്തതാളമറിയാതെ മനസ്സ് പിടച്ചത്
നീയെന്ന സത്യത്തെ നെഞ്ചോടണച്ചത്
ഞാനെന്തെന്ന് നിന്നെ അറിയിക്കാനായിരുന്നില്ലേ
ന്യത്തതാളമറിയാതെ മനസ്സ് പിടച്ചത്
നീയെന്ന സത്യത്തെ നെഞ്ചോടണച്ചത്
ഞാനെന്തെന്ന് നിന്നെ അറിയിക്കാനായിരുന്നില്ലേ
ഉതിരുന്ന വാക്കുകളിൽ പെട്ടുലഞ്ഞ് പിണമായത്
കണ്ടതും കേട്ടതുമെല്ലാം കളിയായ് കണ്ട്
കയർ മുറുകിയ മർക്കടനേപ്പോലെയാടിക്കളിച്ച്
കണ്ടതും കേട്ടതും മറക്കാൻ പഠിച്ചത് കൊണ്ട്
കണ്ടതും കേട്ടതുമെല്ലാം കളിയായ് കണ്ട്
കയർ മുറുകിയ മർക്കടനേപ്പോലെയാടിക്കളിച്ച്
കണ്ടതും കേട്ടതും മറക്കാൻ പഠിച്ചത് കൊണ്ട്
അന്നുമിന്നും ഞാൻ ഞാനാനായിപ്പടർന്നത്
ഞാനെന്ന വാക്കിനെയറിയാതെയുഴറിയത്
ഞാനെന്നും ഞാനായും നീയെന്നും നീയായും
നിന്റെ വകതിരിച്ചുള്ള തിരിച്ചറിവുകൾ ആവാം ചിലപ്പോൾ..!!
ഞാനെന്ന വാക്കിനെയറിയാതെയുഴറിയത്
ഞാനെന്നും ഞാനായും നീയെന്നും നീയായും
നിന്റെ വകതിരിച്ചുള്ള തിരിച്ചറിവുകൾ ആവാം ചിലപ്പോൾ..!!
No comments:
Post a Comment