Sunday, March 30, 2014


നമ്മുടെ സ്വന്തം
.........................
മറന്നതാണോ എന്നെ
അതോ മറവിയിലേക്ക്
തള്ളി വിട്ടതാണോയെന്നെ..!!

ചുളുങ്ങിച്ചുരുണ്ട് പിരിഞ്ഞ്
ഒടിഞ്ഞു കിടന്ന നിങ്ങളെ
വടിപോലെയാക്കിയവന്‍..!!

പള്ളയിലെരിയുന്ന കനലുമായ്
നിന്നിലെ പ്രമാണിത്വമെല്ലാം
പുറത്ത് കാണിക്കാനുരുകിയോന്‍..!!

ചിരട്ടക്കനലാല്‍ നിങ്ങളെയെല്ലാം
തേച്ചു നിവര്‍ത്തി വെടിപ്പാക്കി
തലയുയര്‍ത്തി നടത്തിച്ചോന്‍..!!

രാജാവിനേപ്പോലെയന്നെല്ലാം
അയല്‍ വീട് തോറും സഞ്ചരിച്ചിരുന്നു
അന്നെന്‍റെ പ്രതാപകാലത്ത്..!!

തേച്ച് മിനുക്കി സിംഹാസനമൊരുക്കി
വളപ്പിട്ടതിലിരുത്തിയിരുന്നു എന്നെ
അന്ന് ഒരു രാജാവിനേപ്പോലെ..!!

ഇന്ന്‍ ആരാരും കാണാതെ
ആര്‍ക്കുമാര്‍ക്കും അറിയാതെ
കനലൊഴിഞ്ഞ പള്ളയുമായ്‌..!!

തുപ്പി തേയ്ക്കുന്നോന് വഴിമാറി
കാലത്തിന് വഴിമാറിയിന്ന്
എല്ലാരും മറന്നയൊറ്റയാനെപ്പോലെ ..!!

ദിലീഷ് ഉഷസ്
 

No comments:

Post a Comment