പ്രണയം
.....................
നിന്നെ കണ്ടു മയങ്ങിയത്
നിന്നെയാദ്യമായ് സ്വന്തമാക്കിയത്
നിന്നെ നെഞ്ചോട് ചേര്‍ത്തത്
നിന്‍റെയധരത്തില്‍ മുത്തമേകിയത്
നിന്‍റെ ലഹരിയിലുന്മാദിയായത്
നിന്നെയിറുകെപ്പുണര്‍ന്നു മയങ്ങിയത്
നിനക്കോര്‍മ്മയില്ലേലുമെനിക്കുണ്ട്
നീ വന്നണയുന്ന രാത്രികളില്‍
നിന്നെപ്പുണര്‍ന്ന്‍ നിന്‍റെചോരയൂറ്റുമ്പോള്‍
നിന്നില്‍ നിന്നുമെന്നെ പറിച്ചെറിയാന്‍
നിരവധിതവണ നമുക്ക് നേര്‍
നീണ്ട് വന്ന കൈകളൊക്കയും
നിഷേധത്തോടെ തട്ടിമാറ്റി
നീയെന്‍റെതെന്ന്‍ ഞാന്‍ ശഠിച്ചിരുന്നു
നിന്നെ കൈകളിലേന്തുമ്പോള്‍
നിന്നെ താലോലിച്ചോമനിച്ച്
നിന്നെ ആവോളം നുകരുമ്പോള്‍
നിലയുറക്കാത്ത കാലുകളോടെ
നിലത്തേക്ക് വീണു മറിഞ്ഞാലും
നിദ്രപിടിമുറുക്കി ബോധം മറഞ്ഞാലും
നീയെന്‍റെ കയ്യില്‍ സുരക്ഷിതയായിരുന്നു
നിന്‍റെയോര്‍മ്മകള്‍ മരിച്ചത് കൊണ്ടോ
നീയെന്‍റെ കയ്യില്‍ നിന്നുമുതിര്‍ന്ന്‍
നിലത്തേക്ക് വീണ് പൊട്ടിച്ചിതറിയത്
നിറകണ്ണുകളോടെ നോക്കേണ്ടി വന്നത്
നിലത്തൊഴുകിപ്പരന്ന നിന്നെ നോക്കി
നീ തന്ന ലഹരിയുടെയോര്‍മ്മകളില്‍
നിദ്രയെപുല്‍കുമ്പോളെന്‍റെയുള്ളില്‍
നിന്‍റെ നാളത്തെ വരവായിരുന്നു
ദിലീഷ് ഉഷസ്
.....................
നിന്നെ കണ്ടു മയങ്ങിയത്
നിന്നെയാദ്യമായ് സ്വന്തമാക്കിയത്
നിന്നെ നെഞ്ചോട് ചേര്‍ത്തത്
നിന്‍റെയധരത്തില്‍ മുത്തമേകിയത്
നിന്‍റെ ലഹരിയിലുന്മാദിയായത്
നിന്നെയിറുകെപ്പുണര്‍ന്നു മയങ്ങിയത്
നിനക്കോര്‍മ്മയില്ലേലുമെനിക്കുണ്ട്
നീ വന്നണയുന്ന രാത്രികളില്‍
നിന്നെപ്പുണര്‍ന്ന്‍ നിന്‍റെചോരയൂറ്റുമ്പോള്‍
നിന്നില്‍ നിന്നുമെന്നെ പറിച്ചെറിയാന്‍
നിരവധിതവണ നമുക്ക് നേര്‍
നീണ്ട് വന്ന കൈകളൊക്കയും
നിഷേധത്തോടെ തട്ടിമാറ്റി
നീയെന്‍റെതെന്ന്‍ ഞാന്‍ ശഠിച്ചിരുന്നു
നിന്നെ കൈകളിലേന്തുമ്പോള്‍
നിന്നെ താലോലിച്ചോമനിച്ച്
നിന്നെ ആവോളം നുകരുമ്പോള്‍
നിലയുറക്കാത്ത കാലുകളോടെ
നിലത്തേക്ക് വീണു മറിഞ്ഞാലും
നിദ്രപിടിമുറുക്കി ബോധം മറഞ്ഞാലും
നീയെന്‍റെ കയ്യില്‍ സുരക്ഷിതയായിരുന്നു
നിന്‍റെയോര്‍മ്മകള്‍ മരിച്ചത് കൊണ്ടോ
നീയെന്‍റെ കയ്യില്‍ നിന്നുമുതിര്‍ന്ന്‍
നിലത്തേക്ക് വീണ് പൊട്ടിച്ചിതറിയത്
നിറകണ്ണുകളോടെ നോക്കേണ്ടി വന്നത്
നിലത്തൊഴുകിപ്പരന്ന നിന്നെ നോക്കി
നീ തന്ന ലഹരിയുടെയോര്‍മ്മകളില്‍
നിദ്രയെപുല്‍കുമ്പോളെന്‍റെയുള്ളില്‍
നിന്‍റെ നാളത്തെ വരവായിരുന്നു
ദിലീഷ് ഉഷസ്
No comments:
Post a Comment