എന്‍റെ പെണ്ണേ
;;;;;;;;;;;;;;;;;;;;;
പൂഴിയിലും ചെളിയിലുമൊക്കെ
കെട്ടി മറിഞ്ഞ് കിടന്നപ്പോഴോ
സാറ്റ് കളിച്ചപ്പോ ഒളിച്ചിരിക്കാനായ്
അയല്‍വീടിന്‍റെ ചായ്പ്പില്‍
നെഞ്ചോട് നെഞ്ചുരഞ്ഞൊരേ ശ്വാസമായ്
പാത്തിരുന്നപ്പോഴോന്നുമൊരിക്കലും
നീ പെണ്ണാണെന്നോ നിന്‍റെ മേല്‍തൊടുമ്പോ
ഇന്ന് നീ പറയുന്ന കുളിരുകളൊന്നും
വന്നിരുന്നില്ലല്ലോ പെണ്ണേ.....!!
അരിയും കൂട്ടാനും വെച്ച് കളിച്ച്
മണ്ണരി ചോറും ചെമ്പരുത്തിത്തോരനും
മടക്കിക്കുത്തിയ വട്ടയിലപ്പാത്രത്തില്‍
വാരിത്തിന്നും കൊണ്ടുറങ്ങുമ്പോ
എന്‍റെ കൂടെ വന്ന്‍ ചാഞ്ഞ് കിടന്ന്‍
നെറ്റിയില്‍ തന്ന ചുംബനങ്ങള്‍ക്ക്
ഇന്ന്‍ ചൂടേറുന്നൂവെന്ന് പറയുന്നത്
എന്തിനാണെന്‍റെ പെണ്ണേ......!!
ഊഞ്ഞാലില്‍ ചില്ലാട്ടം പറക്കുമ്പോള്‍
കാറ്റടിച്ച് പാവാട പൊങ്ങിപ്പറക്കുമ്പോള്‍
മൂക്കില്‍ വിരല്‍ വെച്ചോണ്ട് ഞാന്‍
അയ്യേന്ന്പറഞ്ഞാലും "നീ പോടാ"ന്ന്‍ പറഞ്ഞ്
നീ വീണ്ടും പറക്കും തുണി അതിനൊപ്പവും
അന്ന് ഞാനെണ്ണിയ നിറങ്ങളല്ലാ ഇനിയുമുണ്ടെന്ന്
എന്നെ കോക്രികാട്ടി തലയുയര്‍ത്തി പറഞ്ഞ നീ
ഇന്നെന്തേ കാറ്റിനോട് വഴക്കിട്ട് നില്‍ക്കുന്നു
ഇന്ന്‍ നീ സാരി താഴ്ത്തിക്കുത്തിയത് കൊണ്ട്
കാറ്റടിച്ച് സാരി സ്ഥാനം മാറിയത്
നിന്‍റെ വയറിലേക്കെന്‍റെ കണ്ണുളക്കിയത്
ഒരായലിന് നെഞ്ചോട് ചേര്‍ത്തപ്പോഴാണറിഞ്ഞത്
കണ്ണിമാങ്ങയുടെ മണമുണ്ടായിരുന്ന
നിന്‍റെ ചുണ്ടിനും നിന്‍റെ മേനിക്കുമെല്ലാമിന്ന്‍
മദിപ്പിക്കുന്ന കസ്തൂരി ഗന്ധമാണെന്ന്
അന്ന് നിനക്കില്ലാത്ത നാണമെന്തേ പെണ്ണേ
ഇന്നെന്‍റെ നെഞ്ചോട് ചേര്‍ന്നമര്‍ന്നു നില്‍ക്കുമ്പോ ?
...................................................ദിലീഷ് ഉഷസ്
;;;;;;;;;;;;;;;;;;;;;
പൂഴിയിലും ചെളിയിലുമൊക്കെ
കെട്ടി മറിഞ്ഞ് കിടന്നപ്പോഴോ
സാറ്റ് കളിച്ചപ്പോ ഒളിച്ചിരിക്കാനായ്
അയല്‍വീടിന്‍റെ ചായ്പ്പില്‍
നെഞ്ചോട് നെഞ്ചുരഞ്ഞൊരേ ശ്വാസമായ്
പാത്തിരുന്നപ്പോഴോന്നുമൊരിക്കലും
നീ പെണ്ണാണെന്നോ നിന്‍റെ മേല്‍തൊടുമ്പോ
ഇന്ന് നീ പറയുന്ന കുളിരുകളൊന്നും
വന്നിരുന്നില്ലല്ലോ പെണ്ണേ.....!!
അരിയും കൂട്ടാനും വെച്ച് കളിച്ച്
മണ്ണരി ചോറും ചെമ്പരുത്തിത്തോരനും
മടക്കിക്കുത്തിയ വട്ടയിലപ്പാത്രത്തില്‍
വാരിത്തിന്നും കൊണ്ടുറങ്ങുമ്പോ
എന്‍റെ കൂടെ വന്ന്‍ ചാഞ്ഞ് കിടന്ന്‍
നെറ്റിയില്‍ തന്ന ചുംബനങ്ങള്‍ക്ക്
ഇന്ന്‍ ചൂടേറുന്നൂവെന്ന് പറയുന്നത്
എന്തിനാണെന്‍റെ പെണ്ണേ......!!
ഊഞ്ഞാലില്‍ ചില്ലാട്ടം പറക്കുമ്പോള്‍
കാറ്റടിച്ച് പാവാട പൊങ്ങിപ്പറക്കുമ്പോള്‍
മൂക്കില്‍ വിരല്‍ വെച്ചോണ്ട് ഞാന്‍
അയ്യേന്ന്പറഞ്ഞാലും "നീ പോടാ"ന്ന്‍ പറഞ്ഞ്
നീ വീണ്ടും പറക്കും തുണി അതിനൊപ്പവും
അന്ന് ഞാനെണ്ണിയ നിറങ്ങളല്ലാ ഇനിയുമുണ്ടെന്ന്
എന്നെ കോക്രികാട്ടി തലയുയര്‍ത്തി പറഞ്ഞ നീ
ഇന്നെന്തേ കാറ്റിനോട് വഴക്കിട്ട് നില്‍ക്കുന്നു
ഇന്ന്‍ നീ സാരി താഴ്ത്തിക്കുത്തിയത് കൊണ്ട്
കാറ്റടിച്ച് സാരി സ്ഥാനം മാറിയത്
നിന്‍റെ വയറിലേക്കെന്‍റെ കണ്ണുളക്കിയത്
ഒരായലിന് നെഞ്ചോട് ചേര്‍ത്തപ്പോഴാണറിഞ്ഞത്
കണ്ണിമാങ്ങയുടെ മണമുണ്ടായിരുന്ന
നിന്‍റെ ചുണ്ടിനും നിന്‍റെ മേനിക്കുമെല്ലാമിന്ന്‍
മദിപ്പിക്കുന്ന കസ്തൂരി ഗന്ധമാണെന്ന്
അന്ന് നിനക്കില്ലാത്ത നാണമെന്തേ പെണ്ണേ
ഇന്നെന്‍റെ നെഞ്ചോട് ചേര്‍ന്നമര്‍ന്നു നില്‍ക്കുമ്പോ ?
...................................................ദിലീഷ് ഉഷസ്
No comments:
Post a Comment