ഏച്ചുകെട്ടലുകള്‍
...............
പാഴായിപ്പോകാറുണ്ട്
ചില ഏച്ചുകെട്ടലുകള്‍
മുറുകിയെന്ന് തോന്നിപ്പിച്ച്
താനേ അഴിഞ്ഞ് പോകുന്നത്
ഇഴയടുപ്പത്തോടെ ഏച്ചുകെട്ടി
മുന്നോട്ടുള്ള പ്രയാണത്തിന്റെ
വേഗത വര്‍ദ്ധിപ്പിക്കാറുണ്ട് ചിലര്‍
ഉറപ്പുള്ള മുറുക്കം കണ്ടിട്ട്
ചിലരുടെയൊക്കെ പ്രയാണങ്ങള്‍
പാതിവഴിയില്‍ കൂപ്പുകുത്തിപ്പോകാറുണ്ട്
ഏച്ചുകെട്ടി മുറുക്കിയിട്ടും മുറുകാതെ
അഴിഞ്ഞ് പോകാന്‍ വെമ്പല്‍ കൊള്ളുമ്പോള്‍
ചില ഏച്ചുകെട്ടലുകള്‍ അഴിയുമ്പോള്‍
താനേ അഴിഞ്ഞ് തുടങ്ങുമ്പോള്‍
അതിനെ കൈ വിടാതെ മുറുകെപ്പിടിച്ച്
മുന്നോട്ട് നീങ്ങാന്‍ ശ്രമിക്കാറുണ്ട് പലരും
ഏച്ചുകെട്ടലുകള്‍ ചിലതൊക്കെ എത്ര മുറുക്കിയാലും
അഴിഞ്ഞ് പോകാന്‍ തുടങ്ങുമ്പോള്‍
പൊട്ടിച്ചെറിഞ്ഞ് അതിനെയതിന്റെ വഴിക്ക് വിട്ട്
ദിശ തെറ്റി അലയാറുണ്ട് ചിലര്‍
ജീവിതം അത് അങ്ങനെയാണ്
ഏച്ചുകെട്ടലുകള്‍ ചിലത് മുറുക്കം കൂടുന്നതും
ചിലത് താനേ അഴിയാന്‍ വെമ്പുന്നതും
ചിലത് പൊട്ടിച്ചെറിയാന്‍ തോന്നിപ്പിക്കുന്നതും
.......................................................................ദിലി

No comments:
Post a Comment