ഭ്രാന്തന്മാര്‍
.........................
പിടലിയുറക്കാത്ത മേനിയില്‍ നോക്കി
കണ്ണില്‍ കാമത്തിന്‍ കാളകൂടം നിറച്ച്
ചിറിയിലൊലിക്കും തേനിനെ
നാക്കാല്‍ വടിച്ച്.. ......,,,
തേറ്റയാല്‍ ആ മേനിയില്‍
മുറിപ്പാട് വീഴ്ത്തി ഞെരിച്ചമര്‍ത്തി
ഉയരുന്ന നിലവിളിയിലും
ഒഴുകുന്ന നിണത്തിലും
കാമമോഹം തീര്‍ക്കുന്നവര്‍ ചിലര്‍
പിഞ്ചിളം മേനിയുടെ മൃദുലതയില്‍
കണ്ണുടക്കി ....
ആ കണ്ണാലവരെ ഉഴിഞ്ഞെടുത്ത്
ഇരുളിന്‍ മറ പറ്റി സ്വപ്നകേളിയില്‍
ആത്മസംതൃപ്തിയടയുന്നവര്‍ ചിലര്‍
കുറേ കുരുടജന്മങ്ങള്‍ ....!!
കരാളഹസ്തങ്ങളില്‍ പെട്ട്
കാമക്കൂത്തിന്‍ നോവറിഞ്ഞ്
തോട്ടിലും കുപ്പത്തൊട്ടിയിലും
ഈച്ചയാര്‍ക്കുന്നൊരു
ദേഹമായവര്‍ മാറുന്നതും
ലിംഗഭേതമില്ലാതെ
ചുവടുറക്കും മുന്നേ ......!!
കാമക്കൂത്തിനടിമപ്പെട്ടവര്‍
രക്തബെന്ധത്തെയാകെ മറന്ന്
പേക്കൂത്ത് നടത്തുമ്പോള്‍
ആരാലും കാണാതെ
നൊന്ത് നീറി വിതുമ്പിക്കരയുന്നുണ്ട്
കുറെയേറെ മനസ്സുകള്‍ ....!!
കുസൃതിക്കണ്ണുകളെ നോക്കി
പാഞ്ഞടുത്തേക്കാവുന്ന
കഴുകന്‍ കണ്ണുകളെക്കണ്ട് ....!!
ദിലീഷ് ഉഷസ്
.........................
പിടലിയുറക്കാത്ത മേനിയില്‍ നോക്കി
കണ്ണില്‍ കാമത്തിന്‍ കാളകൂടം നിറച്ച്
ചിറിയിലൊലിക്കും തേനിനെ
നാക്കാല്‍ വടിച്ച്.. ......,,,
തേറ്റയാല്‍ ആ മേനിയില്‍
മുറിപ്പാട് വീഴ്ത്തി ഞെരിച്ചമര്‍ത്തി
ഉയരുന്ന നിലവിളിയിലും
ഒഴുകുന്ന നിണത്തിലും
കാമമോഹം തീര്‍ക്കുന്നവര്‍ ചിലര്‍
പിഞ്ചിളം മേനിയുടെ മൃദുലതയില്‍
കണ്ണുടക്കി ....
ആ കണ്ണാലവരെ ഉഴിഞ്ഞെടുത്ത്
ഇരുളിന്‍ മറ പറ്റി സ്വപ്നകേളിയില്‍
ആത്മസംതൃപ്തിയടയുന്നവര്‍ ചിലര്‍
കുറേ കുരുടജന്മങ്ങള്‍ ....!!
കരാളഹസ്തങ്ങളില്‍ പെട്ട്
കാമക്കൂത്തിന്‍ നോവറിഞ്ഞ്
തോട്ടിലും കുപ്പത്തൊട്ടിയിലും
ഈച്ചയാര്‍ക്കുന്നൊരു
ദേഹമായവര്‍ മാറുന്നതും
ലിംഗഭേതമില്ലാതെ
ചുവടുറക്കും മുന്നേ ......!!
കാമക്കൂത്തിനടിമപ്പെട്ടവര്‍
രക്തബെന്ധത്തെയാകെ മറന്ന്
പേക്കൂത്ത് നടത്തുമ്പോള്‍
ആരാലും കാണാതെ
നൊന്ത് നീറി വിതുമ്പിക്കരയുന്നുണ്ട്
കുറെയേറെ മനസ്സുകള്‍ ....!!
കുസൃതിക്കണ്ണുകളെ നോക്കി
പാഞ്ഞടുത്തേക്കാവുന്ന
കഴുകന്‍ കണ്ണുകളെക്കണ്ട് ....!!
ദിലീഷ് ഉഷസ്
No comments:
Post a Comment