Monday, September 30, 2013

ഭ്രാന്തന്മാര്‍ 
.........................
പിടലിയുറക്കാത്ത മേനിയില്‍ നോക്കി 
കണ്ണില്‍ കാമത്തിന്‍ കാളകൂടം നിറച്ച്
ചിറിയിലൊലിക്കും തേനിനെ 
നാക്കാല്‍ വടിച്ച്‌.. ......,,,
തേറ്റയാല്‍ ആ മേനിയില്‍ 
മുറിപ്പാട് വീഴ്ത്തി ഞെരിച്ചമര്‍ത്തി 
ഉയരുന്ന നിലവിളിയിലും 
ഒഴുകുന്ന നിണത്തിലും 
കാമമോഹം തീര്‍ക്കുന്നവര്‍ ചിലര്‍

പിഞ്ചിളം മേനിയുടെ മൃദുലതയില്‍
കണ്ണുടക്കി ....
ആ കണ്ണാലവരെ ഉഴിഞ്ഞെടുത്ത്
ഇരുളിന്‍ മറ പറ്റി സ്വപ്നകേളിയില്‍
ആത്മസംതൃപ്തിയടയുന്നവര്‍ ചിലര്‍
കുറേ കുരുടജന്മങ്ങള്‍ ....!!

കരാളഹസ്തങ്ങളില്‍ പെട്ട്
കാമക്കൂത്തിന്‍ നോവറിഞ്ഞ്
തോട്ടിലും കുപ്പത്തൊട്ടിയിലും
ഈച്ചയാര്‍ക്കുന്നൊരു
ദേഹമായവര്‍ മാറുന്നതും
ലിംഗഭേതമില്ലാതെ
ചുവടുറക്കും മുന്നേ ......!!

കാമക്കൂത്തിനടിമപ്പെട്ടവര്‍
രക്തബെന്ധത്തെയാകെ മറന്ന്
പേക്കൂത്ത് നടത്തുമ്പോള്‍
ആരാലും കാണാതെ
നൊന്ത് നീറി വിതുമ്പിക്കരയുന്നുണ്ട്
കുറെയേറെ മനസ്സുകള്‍ ....!!
കുസൃതിക്കണ്ണുകളെ നോക്കി
പാഞ്ഞടുത്തേക്കാവുന്ന
കഴുകന്‍ കണ്ണുകളെക്കണ്ട് ....!!

ദിലീഷ് ഉഷസ്
ഏച്ചുകെട്ടലുകള്‍ 
...............
പാഴായിപ്പോകാറുണ്ട്
ചില ഏച്ചുകെട്ടലുകള്‍
മുറുകിയെന്ന് തോന്നിപ്പിച്ച്
താനേ അഴിഞ്ഞ് പോകുന്നത് 

ഇഴയടുപ്പത്തോടെ ഏച്ചുകെട്ടി
മുന്നോട്ടുള്ള പ്രയാണത്തിന്റെ
വേഗത വര്‍ദ്ധിപ്പിക്കാറുണ്ട് ചിലര്‍
ഉറപ്പുള്ള മുറുക്കം കണ്ടിട്ട്

ചിലരുടെയൊക്കെ പ്രയാണങ്ങള്‍
പാതിവഴിയില്‍ കൂപ്പുകുത്തിപ്പോകാറുണ്ട്
ഏച്ചുകെട്ടി മുറുക്കിയിട്ടും മുറുകാതെ
അഴിഞ്ഞ് പോകാന്‍ വെമ്പല്‍ കൊള്ളുമ്പോള്‍

ചില ഏച്ചുകെട്ടലുകള്‍ അഴിയുമ്പോള്‍
താനേ അഴിഞ്ഞ് തുടങ്ങുമ്പോള്‍
അതിനെ കൈ വിടാതെ മുറുകെപ്പിടിച്ച്‌
മുന്നോട്ട് നീങ്ങാന്‍ ശ്രമിക്കാറുണ്ട് പലരും

ഏച്ചുകെട്ടലുകള്‍ ചിലതൊക്കെ എത്ര മുറുക്കിയാലും
അഴിഞ്ഞ് പോകാന്‍ തുടങ്ങുമ്പോള്‍
പൊട്ടിച്ചെറിഞ്ഞ് അതിനെയതിന്റെ വഴിക്ക് വിട്ട്
ദിശ തെറ്റി അലയാറുണ്ട് ചിലര്‍

ജീവിതം അത് അങ്ങനെയാണ്
ഏച്ചുകെട്ടലുകള്‍ ചിലത് മുറുക്കം കൂടുന്നതും
ചിലത് താനേ അഴിയാന്‍ വെമ്പുന്നതും
ചിലത് പൊട്ടിച്ചെറിയാന്‍ തോന്നിപ്പിക്കുന്നതും

.......................................................................ദിലി


Sunday, June 30, 2013

നിനക്കായ്‌

നിനക്കായ്‌ 
.....................
നിന്റെ ഓര്‍മ്മകളിന്നെന്റെ 
ഇടനെഞ്ചിലായ് 
വിങ്ങുന്നോരോര്‍മ്മയായ്‌ 
കനലായെരിയുന്നു

ഇന്നെന്റെ അരികിലായ്‌
നീ വന്നണയുമ്പോള്‍
ബന്ധത്തിന്‍ ബന്ധനമെന്നെയുലക്കുന്നു
വിങ്ങുന്നോരോര്‍മ്മയായ്‌ നീ മാറിടുന്നു

നീയെന്റെ സ്വന്തമായിരുന്നൂവെന്ന്
ജീവന്റെ ജീവനായിരുന്നൂവെന്ന്
ഓമലേ എന്‍ ഓര്‍മ്മയില്‍ മാത്രമായ്
സൂക്ഷിച്ചിടാം ഞാന്‍ ....

എന്റെ പ്രണയത്തിന്‍ നേരിനായ്‌
നീ തന്ന ചുംബനം
ഇന്നെന്റെ ഉള്ളുപൊള്ളിക്കുന്നു
ഉരുകിയുലക്കുന്നു

നീ മാറ്റണം ചിന്തകള്‍
മാറിമാറിയുന്നീ
കാലത്തിന്‍ പോക്കിലായ്‌
നീ ചേര്‍ന്നിടേണം..

നിന്റെ മോഹങ്ങളൊക്കയും
നീ മാറ്റി വെച്ചിടേണം
വരും ജന്മത്തിലെങ്കിലും
നമുക്കൊന്നിക്കുവാന്‍

ഓമലേ ഈ ജന്മം
ഒന്നിക്കുവാനാകില്ല
വരും ജന്മത്തിലെങ്കിലും
നിന്നെയെന്‍ നെഞ്ചോട്‌ ചേര്‍ത്തിടാം

ദിലീഷ് ഉഷസ്

Monday, April 29, 2013

വിപത്ത്‌ 
,,,,,,,,,,,,,,,,,,
വറ്റി വരണ്ടു വിണ്ടുകീറിയ 
വയലിന്‍കരയില്‍ ......
സൂര്യതാപത്താല്‍ ഉടഞ്ഞുരുകി 
അകാലത്തില്‍ പൊലിഞ്ഞ
തന്റെ കുഞ്ഞുങ്ങളെയും കാത്ത്‌
ഒരു പച്ചത്തവള

വിണ്ടു കീറിയ
വിടവുകളില്‍
ശവക്കൂന ആകേണ്ടി വന്ന
പരല്‍ മീനുകള്‍

മന്ദമാരുതനില്‍
ഊയലാടാന്‍
പുല്‍നാമ്പ് തേടിയലയുന്ന
പുല്‍ച്ചാടികള്‍

താപത്തെ ഭയന്ന്
വിണ്ടു കീറിയ വിടവിലേക്ക്
തലയൊളിപ്പിച്ച്
ഒരു പുളവന്‍

തളിരില തേടി
വൃക്ഷത്തലപ്പുകള്‍ തോറും
അലയുന്ന ചെറു കിളികള്‍

കണ്ണീരുമൊലിപ്പിച്ച്
കരയുവാനുള്ള കഴിവ്‌
നഷ്ടമായൊരു വേഴാമ്പല്‍

മണ്ട കരിഞ്ഞൊരു
തെങ്ങിന്‍ കീഴെ
മണ്ടയും തടവി
ഒരു കര്‍ഷകന്‍

കൊണ്ക്രീറ്റ്‌ പെട്ടിയില്‍
എ സിയുടെ തണുപ്പ്
സുഖാലസ്യത്താല്‍
പാതി മയങ്ങിയ കണ്ണുകള്‍
വരാന്‍ പോകുന്ന
വിപത്തിന്റെ
തീവ്രത അറിയാതെ.....................

ദിലീഷ് ഉഷസ്

Thursday, March 7, 2013

മകളേ നീ                                                                                                                 ..................................                                                                                                     മകളേ...നീയിനി ജനിക്കരുത് 
നിന്റെ ഗര്‍ഭത്തില്‍ വിത്ത് വിതക്കും 
ഭ്രാന്തന്മ്മാര്‍ വാഴുന്നോരീ നാട്ടില്‍ 
ഭ്രാന്ത്‌ നുരക്കുമീ കേരളനാട്ടില്‍ 
പെറ്റ് വീണനിന്റെയീ യോനീ തടത്തില്‍ 
കാമക്കണ്ണ്‍ വീഴുന്ന ഈ നാട്ടില്‍ 
അമ്മ പെങ്ങളെ അറിയാത്തോരീ 
കാലന്റെ നാട്ടില്‍ 

നിന്റെ വിശപ്പിന്റെ പുഞ്ചിരി 
നിന്റെ ബാല്യം തന്നോരീ പുഞ്ചിരീ
പുല ആടുന്ന മക്കള്‍ കണ്ടു മിഴിച്ചനിന്‍ പുഞ്ചിരി
കശക്കിയെറിയുവാന്‍ ആയിരുന്നേന്‍ പൊന്നേ

നിന്റെ കാല്‍ പിടിച്ചോന്നു 
മാപ്പെന്നു പറയുവാന്‍ 
നിന്റെ ഭീതിമാറാത്ത കണ്ണില്‍ നോക്കി 
ഒന്ന് പൊട്ടിക്കരയേണം നല്ലോരാണായിത്തന്നെ 

അമ്മതന്‍ മാറിലെ പാലുണ്ട് വളര്‍ന്നോന്‍ ഞാന്‍ 
പെണ്ണെന്ന വാക്കിന്റെ അര്‍ഥം അറിഞ്ഞോന്‍ ഞാന്‍ 
നിന്റെ കിന്നരിപ്പല്ലിനെ നോക്കി കൊതി പൂണ്ട 
നായ്ക്കളെ  തച്ചുടക്കേണം നിന്റെ തീക്ഷ്ണ നോട്ടത്തില്‍ തന്നെ 

അറിയില്ലെന്‍ പൊന്നേ 
ഞാന്‍ നിന്നെയറിഞ്ഞപോല്‍ 
നിന്നെയറിയുന്നൊരു ലോകം 
കേരളത്തിനെ പറയുന്നോരീ ദൈവലോകം 

വരണം നിനക്കായ്‌ 
പുഞ്ചിരിതൂകുന്നെരെന്‍ 
തെരുവിന്‍ മക്കള്‍ക്കായ്‌ 
ഒരു ആശ്വാസമായിട്ടെന്കിലും

നീ അറിയേണം പോന്നുമോളേ
ഞങ്ങളീ ദൈവനാടിന്‍മക്കള്‍ 
മനസ്സില്‍ നന്മയേറെയുള്ള കുറേയേറെ മക്കള്‍ 
കരയുന്നുമോളേ നിന്റെ നിന്റെയീ.........................

ദിലീഷ് ഉഷസ്