എന്തിനാണിന്ന്‍ ?
...................
എന്താണെന്നറിയില്ലയിന്നും
എന്‍റെയിഷ്ടങ്ങളൊക്കയുമന്ന്
നിനക്കനിഷ്ടങ്ങളായിരുന്നൂ
ഇന്നതിനെന്തേയൊരു മാറ്റം ..?
അമ്പലത്തിലെ ആല്‍ത്തറയിലെന്നും
പ്രസാദവുമായ് നീ വരുന്നതും കാത്ത്
കാല് കൊണ്ട് കളം വരച്ചിരുന്നാലും
പുഞ്ചിരിച്ച് ചിറികോട്ടിപ്പോകും നീ
ഉത്സവനാളിലൊരു രാത്രിയില്‍
അദ്ധ്യാപിക നാടകം കണ്ടപ്പോഴാണ്
സദാചാരത്തിന്‍റെ കാവലാളുകളുടെ
കൈക്കരുത്ത് നീ എനിക്കറിയിച്ച് തന്നത്
കലുങ്കിലിരുന്ന് കാലാട്ടുമ്പോഴാണ്
നീയും നിന്‍റെ പടയുമൊന്നിച്ചു വന്നത്
പടയിലാരോയെന്നെ കുരങ്ങാന്ന്‍ വിളിച്ചപ്പോഴാണ്
വീട്ടിലെ കണ്ണാടി ഞാന്‍ തകര്‍ത്തെറിഞ്ഞത്
നീയെന്നും കേറുന്ന ബസു നോക്കി
ഞാനും കേറാന്‍ തുടങ്ങിയപ്പോഴാണ്
നിനക്കും നിന്‍റെ സേഫ്റ്റിപ്പിന്നിനും
പണിയായെന്നു നീ പരാതി പറഞ്ഞത്
കുട്ട്യോള്‍ടൊപ്പമുള്ള നിന്‍റെ ചെപ്പ് കളിക്ക്
കാഴ്ചക്കാരനായ് മുന്നിലായ് ഞാനിരുന്ന്‍
ഊറിച്ചിരിച്ച് നിന്‍റെ കളികണ്ടത് കൊണ്ടാണ്
കഴുത്തിറക്കം നീ അറിഞ്ഞുകൊണ്ട് കുറച്ചത്
താലപ്പൊലിക്ക് നിന്‍റെയഴക് കണ്ടപ്പോഴാണ്
എന്‍റെ കയ്യറിയാതെ നീണ്ടത് നിന്‍റെ നേര്‍ക്ക്
അന്നാണ് നിന്റെയാങ്ങളച്ചെക്കനെന്റ െ നേര്‍ക്ക്
മെലിഞ്ഞ കയ്യൊന്നാഞ്ഞു വീശിയത്
കുളക്കടവിലെ കൈതക്കൂട്ടത്തിനുള്ളില്‍
ഒളിച്ചിരുന്നതല്ല ചൂണ്ടയിടാനായിരുന്നൂയെന്ന്‍
ഉറക്കെ വിളിച്ചു പറഞ്ഞിട്ടും നീ കേള്‍ക്കാഞ്ഞത്
എന്‍റെ മുതുകിലെ പാടുകള്‍ ഇന്നും പറയുന്നുണ്ട്
അന്നെന്റെയിഷ്ടങ്ങളൊക്കയുമ ന്നനിഷ്ടങ്ങളായിട്ടും
ഇന്നീ വാഴത്തോപ്പിലെന്‍റെ മടിയില്‍ കിടന്ന്
നിലാവിനെ നോക്കി നിനക്കിഷ്ടമാണോയെന്ന്‍
എന്നോട് ചോദിക്കുന്നതെന്തിനാണ് പെണ്ണേ ..??
.......................... .......................... ........ദിലീഷ് ഉഷസ്
...................
എന്താണെന്നറിയില്ലയിന്നും
എന്‍റെയിഷ്ടങ്ങളൊക്കയുമന്ന്
നിനക്കനിഷ്ടങ്ങളായിരുന്നൂ
ഇന്നതിനെന്തേയൊരു മാറ്റം ..?
അമ്പലത്തിലെ ആല്‍ത്തറയിലെന്നും
പ്രസാദവുമായ് നീ വരുന്നതും കാത്ത്
കാല് കൊണ്ട് കളം വരച്ചിരുന്നാലും
പുഞ്ചിരിച്ച് ചിറികോട്ടിപ്പോകും നീ
ഉത്സവനാളിലൊരു രാത്രിയില്‍
അദ്ധ്യാപിക നാടകം കണ്ടപ്പോഴാണ്
സദാചാരത്തിന്‍റെ കാവലാളുകളുടെ
കൈക്കരുത്ത് നീ എനിക്കറിയിച്ച് തന്നത്
കലുങ്കിലിരുന്ന് കാലാട്ടുമ്പോഴാണ്
നീയും നിന്‍റെ പടയുമൊന്നിച്ചു വന്നത്
പടയിലാരോയെന്നെ കുരങ്ങാന്ന്‍ വിളിച്ചപ്പോഴാണ്
വീട്ടിലെ കണ്ണാടി ഞാന്‍ തകര്‍ത്തെറിഞ്ഞത്
നീയെന്നും കേറുന്ന ബസു നോക്കി
ഞാനും കേറാന്‍ തുടങ്ങിയപ്പോഴാണ്
നിനക്കും നിന്‍റെ സേഫ്റ്റിപ്പിന്നിനും
പണിയായെന്നു നീ പരാതി പറഞ്ഞത്
കുട്ട്യോള്‍ടൊപ്പമുള്ള നിന്‍റെ ചെപ്പ് കളിക്ക്
കാഴ്ചക്കാരനായ് മുന്നിലായ് ഞാനിരുന്ന്‍
ഊറിച്ചിരിച്ച് നിന്‍റെ കളികണ്ടത് കൊണ്ടാണ്
കഴുത്തിറക്കം നീ അറിഞ്ഞുകൊണ്ട് കുറച്ചത്
താലപ്പൊലിക്ക് നിന്‍റെയഴക് കണ്ടപ്പോഴാണ്
എന്‍റെ കയ്യറിയാതെ നീണ്ടത് നിന്‍റെ നേര്‍ക്ക്
അന്നാണ് നിന്റെയാങ്ങളച്ചെക്കനെന്റ
മെലിഞ്ഞ കയ്യൊന്നാഞ്ഞു വീശിയത്
കുളക്കടവിലെ കൈതക്കൂട്ടത്തിനുള്ളില്‍
ഒളിച്ചിരുന്നതല്ല ചൂണ്ടയിടാനായിരുന്നൂയെന്ന്‍
ഉറക്കെ വിളിച്ചു പറഞ്ഞിട്ടും നീ കേള്‍ക്കാഞ്ഞത്
എന്‍റെ മുതുകിലെ പാടുകള്‍ ഇന്നും പറയുന്നുണ്ട്
അന്നെന്റെയിഷ്ടങ്ങളൊക്കയുമ
ഇന്നീ വാഴത്തോപ്പിലെന്‍റെ മടിയില്‍ കിടന്ന്
നിലാവിനെ നോക്കി നിനക്കിഷ്ടമാണോയെന്ന്‍
എന്നോട് ചോദിക്കുന്നതെന്തിനാണ് പെണ്ണേ ..??
..........................