അവള്‍ക്കായ്
...............
ഞാന്‍ കണ്ണൊന്നടക്കുമ്പോള്‍
മുന്നില്‍ ഓടിക്കളിക്കുന്നുണ്ട്
രണ്ടു കുഞ്ഞിക്കാലുകള്‍
തുള്ളിക്കളിക്കുന്നുണ്ട്
കൊലുസിന്‍ മണികള്‍
തേനൊലിക്കും ചുണ്ടുമായ്
കുഞ്ഞരിപ്പല്ല് കാട്ടി
കള്ളനോട്ടത്താല്‍
മയക്കിച്ചിരിക്കുന്നുണ്ട്
കൊഞ്ചി വിളിക്കുന്നുണ്ട്
എന്നെ അമ്മേയെന്ന് ....
എന്‍റെയൊരായിരം കനവുകള്‍
ഒന്നിച്ച് നെയ്തൊരാ
കുഞ്ഞുടുപ്പുകളിന്ന്
വിങ്ങിക്കരയുന്നുണ്ട്
എന്റെ നീറ്റല്‍ കണ്ടിട്ട്
തുളുമ്പുന്ന മിഴിയിലൂടെ
അവ്യക്തമായി കാണുമ്പോഴും
മനസ്സ് വെമ്പുന്നുണ്ട്
തോളിലിട്ട് താരാട്ട് പാടി
ആ കുഞ്ഞുമോളെ ഉറക്കുവാന്‍
കാലങ്ങളേറെ കാത്തിരുന്നിട്ടും
കടന്ന് വരാത്ത വസന്തത്തിനായ്
ഇന്ന് കൈകൂപ്പി പ്രാര്‍ഥിക്കുന്നുണ്ട്
എന്റെ കൂടെപ്പിറപ്പുകള്‍
അവളുടെ വരവിനായ്......
ദിലീഷ് ഉഷസ് —
...............
ഞാന്‍ കണ്ണൊന്നടക്കുമ്പോള്‍
മുന്നില്‍ ഓടിക്കളിക്കുന്നുണ്ട്
രണ്ടു കുഞ്ഞിക്കാലുകള്‍
തുള്ളിക്കളിക്കുന്നുണ്ട്
കൊലുസിന്‍ മണികള്‍
തേനൊലിക്കും ചുണ്ടുമായ്
കുഞ്ഞരിപ്പല്ല് കാട്ടി
കള്ളനോട്ടത്താല്‍
മയക്കിച്ചിരിക്കുന്നുണ്ട്
കൊഞ്ചി വിളിക്കുന്നുണ്ട്
എന്നെ അമ്മേയെന്ന് ....
എന്‍റെയൊരായിരം കനവുകള്‍
ഒന്നിച്ച് നെയ്തൊരാ
കുഞ്ഞുടുപ്പുകളിന്ന്
വിങ്ങിക്കരയുന്നുണ്ട്
എന്റെ നീറ്റല്‍ കണ്ടിട്ട്
തുളുമ്പുന്ന മിഴിയിലൂടെ
അവ്യക്തമായി കാണുമ്പോഴും
മനസ്സ് വെമ്പുന്നുണ്ട്
തോളിലിട്ട് താരാട്ട് പാടി
ആ കുഞ്ഞുമോളെ ഉറക്കുവാന്‍
കാലങ്ങളേറെ കാത്തിരുന്നിട്ടും
കടന്ന് വരാത്ത വസന്തത്തിനായ്
ഇന്ന് കൈകൂപ്പി പ്രാര്‍ഥിക്കുന്നുണ്ട്
എന്റെ കൂടെപ്പിറപ്പുകള്‍
അവളുടെ വരവിനായ്......
ദിലീഷ് ഉഷസ് —
