മകളേ നീ .................................. മകളേ...നീയിനി ജനിക്കരുത്
നിന്റെ ഗര്‍ഭത്തില്‍ വിത്ത് വിതക്കും
ഭ്രാന്തന്മ്മാര്‍ വാഴുന്നോരീ നാട്ടില്‍
ഭ്രാന്ത് നുരക്കുമീ കേരളനാട്ടില്‍
പെറ്റ് വീണനിന്റെയീ യോനീ തടത്തില്‍
കാമക്കണ്ണ്‍ വീഴുന്ന ഈ നാട്ടില്‍
അമ്മ പെങ്ങളെ അറിയാത്തോരീ
കാലന്റെ നാട്ടില്‍
നിന്റെ വിശപ്പിന്റെ പുഞ്ചിരി
നിന്റെ ബാല്യം തന്നോരീ പുഞ്ചിരീ
പുല ആടുന്ന മക്കള്‍ കണ്ടു മിഴിച്ചനിന്‍ പുഞ്ചിരി
കശക്കിയെറിയുവാന്‍ ആയിരുന്നേന്‍ പൊന്നേ
നിന്റെ കാല്‍ പിടിച്ചോന്നു
മാപ്പെന്നു പറയുവാന്‍
നിന്റെ ഭീതിമാറാത്ത കണ്ണില്‍ നോക്കി
ഒന്ന് പൊട്ടിക്കരയേണം നല്ലോരാണായിത്തന്നെ
അമ്മതന്‍ മാറിലെ പാലുണ്ട് വളര്‍ന്നോന്‍ ഞാന്‍
പെണ്ണെന്ന വാക്കിന്റെ അര്‍ഥം അറിഞ്ഞോന്‍ ഞാന്‍
നിന്റെ കിന്നരിപ്പല്ലിനെ നോക്കി കൊതി പൂണ്ട
നായ്ക്കളെ തച്ചുടക്കേണം നിന്റെ തീക്ഷ്ണ നോട്ടത്തില്‍ തന്നെ
അറിയില്ലെന്‍ പൊന്നേ
ഞാന്‍ നിന്നെയറിഞ്ഞപോല്‍
നിന്നെയറിയുന്നൊരു ലോകം
കേരളത്തിനെ പറയുന്നോരീ ദൈവലോകം
വരണം നിനക്കായ്
പുഞ്ചിരിതൂകുന്നെരെന്‍
തെരുവിന്‍ മക്കള്‍ക്കായ്
ഒരു ആശ്വാസമായിട്ടെന്കിലും
നീ അറിയേണം പോന്നുമോളേ
ഞങ്ങളീ ദൈവനാടിന്‍മക്കള്‍
മനസ്സില്‍ നന്മയേറെയുള്ള കുറേയേറെ മക്കള്‍
കരയുന്നുമോളേ നിന്റെ നിന്റെയീ...................... ...
നീ അറിയേണം പോന്നുമോളേ
ഞങ്ങളീ ദൈവനാടിന്‍മക്കള്‍
മനസ്സില്‍ നന്മയേറെയുള്ള കുറേയേറെ മക്കള്‍
കരയുന്നുമോളേ നിന്റെ നിന്റെയീ......................
ദിലീഷ് ഉഷസ്